HOME
DETAILS

ബഹ്‌റൈനില്‍ വിദേശ തൊഴിലാളികള്‍ വിവരങ്ങള്‍ പുതുക്കണമെന്ന് ലേബര്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്

  
backup
May 09 2016 | 12:05 PM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be
മനാമ: ബഹ്‌റൈനില്‍ വിദേശ തൊഴിലാളികള്‍ സ്വന്തം മൊബൈല്‍ ഫോണ്‍ നമ്പറടക്കമുള്ള വിവരങ്ങള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എം.ആര്‍എ)യില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അല്ലെങ്കില്‍ ഭാവിയില്‍ പല പ്രശന്ങ്ങള്‍ക്കും ഇടയാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. താമസസ്ഥലത്തെ മേല്‍ വിലാസം, ഫോണ്‍ നമ്പറുകള്‍ എന്നിവയിലുണ്ടാകുന്ന മാറ്റങ്ങള്‍ അതാത് സമയത്തുതന്നെ എല്‍.എം.ആര്‍.എ ഓഫിസില്‍ അറിയിക്കണമെന്നും എല്‍!.എം.ആര്‍!.എ അധികൃതര്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്ന പല ഫോണ്‍ നമ്പറുകളും മാറിയിട്ടുണ്ടെന്നതിനാല്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. എല്‍.എം.ആര്‍.എ ഡാറ്റാബാങ്കില്‍ നിരവധിപേര്‍ ഇനിയും വിവരങ്ങള്‍ എത്തിക്കാനുണ്ട്. ഇത് ലഭിച്ചാല്‍ മാത്രമേ വിസാ സ്റ്റാറ്റസ് അടക്കമുള്ള വിവരങ്ങള്‍ സമയാസമയങ്ങളില്‍ അവരെ അറിയിക്കാനാകൂ. ഫോണ്‍ നമ്പര്‍ സഹിതം രജിസ്റ്റര്‍ ചെയ്യുന്നത് തങ്ങള്‍ക്കുവേണ്ടിത്തന്നെയാണെന്നു മനസ്സിലാക്കി തൊഴിലാളികള്‍ പ്രവര്‍ത്തിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഉദാഹരണത്തിന് തൊഴിലാളി ഒളിവില്‍പ്പോയെന്ന് തൊഴിലുടമകള്‍ പരാതിപ്പെടുന്ന സന്ദര്‍ഭങ്ങള്‍ നിരവധി ഉണ്ടാകാറുണ്ട്. മൊബൈല്‍ നമ്പര്‍ ഉണ്ടെങ്കില്‍ തൊഴിലുടമകള്‍ തൊഴിലാളികളെ റണ്‍ എവേയായി പരാതിപ്പെടുന്ന വിവരം തൊഴിലാളികളെ അറിയിക്കാനാകും. വ്യാജപരാതി നല്‍കുന്ന തൊഴിലുടമകളെ തിരിച്ചറിയണമെങ്കില്‍! പരാതിക്കിരയായ തൊഴിലാളിയുമായി ബന്ധപ്പെട്ടേ മതിയാകൂ. മൊബൈല്‍ നമ്പര്‍ അറിയിക്കാത്തപക്ഷം ഒരു പക്ഷേ തൊഴിലാളി നാട്ടില്‍ പോകാനായി എമിഗ്രേഷനുമായി ബന്ധപ്പെടുമ്പോഴായിരിക്കാം താന്‍ റണ്‍എവേ ആണെന്നറിയുന്നത്. ഇക്കാര്യം അതാതു സമയത്ത് അറിഞ്ഞാല്‍ ആരുടെ തെറ്റാണെന്ന് മനസ്സിലാക്കാനാകും. തൊഴിലാളിയുടെ ഭാഗത്ത് തെറ്റില്ലെങ്കില്‍ അതനുസരിച്ച് എല്‍.എം.ആര്‍.എയ്ക്ക് സഹായിക്കാനുമാകും. എല്‍.എം.ആര്‍.എ നിലവില്‍ വന്ന ശേഷം ആദ്യം ആവശ്യപ്പെട്ടത് എല്ലാ വിദേശത്തൊഴിലാളികളും എല്‍.എം.ആര്‍.എയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കണമെന്നാണ്. അതുകൊണ്ടുള്ള നേട്ടം തൊഴിലാളിയെ സംബന്ധിച്ച സകലവിവരങ്ങളും എല്‍.എം.ആര്‍.എ വെബ്‌സൈറ്റ് പരിശോധിച്ചാല്‍ ലഭിക്കുമെന്നതു തന്നെയാണ്. സി.പി.ആര്‍ വിലാസം മാറിയത് യഥാസമയം അധികൃതരെ അറിയിക്കാത്തതിനാല്‍ കോടതിയില്‍ നിന്നുള്ള അറിയിപ്പുകള്‍ പോലും കൈപ്പറ്റാന്‍ കഴിയാതാവുകയും അത് പിന്നീട് മേല്‍ക്കോടതികളിലേയ്ക്ക് മാറ്റേണ്ടിവന്ന സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുള്ള കാര്യവും എല്‍.എം.ആര്‍.എ അധികൃതര്‍ സൂചിപ്പിച്ചു. ചിലപ്പോള്‍ നിസ്സാര കേസുകളില്‍ കോടതിയില്‍ നിന്നുള്ള അറിയിപ്പ് വിലാസക്കാരന് കിട്ടാതാവുകയും ചെയ്യുമ്പോള്‍ കോടതിയില്‍ ഹാജരാകാതിരിക്കുന്നത് മൂലം കേസ് തന്നെ അവര്‍ക്ക് എതിരായി വന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സെഹ്‌ല ആസ്ഥാനമായി പ്രവര്‍!ത്തിക്കുന്ന കേന്ദ്രത്തിന് സിത്ര, മീനാ സല്‍മാന്‍, നെയിം എന്നിവിടങ്ങളില്‍ ഉപകേന്ദ്രങ്ങളുമുണ്ട്. പരാതിക്കാര്‍ക്ക് ഏറ്റവും അടുത്ത കേന്ദ്രവുമായി ബന്ധപ്പെടാം. പീഡനം മൂലമോ മറ്റു കാരണങ്ങളാലോ താമസ സ്ഥലത്തേയ്ക്ക് മടങ്ങിപ്പോകാന്‍ ബുദ്ധിമുട്ടുന്നവരെ ഏതാനും ദിവസത്തേയ്ക്ക് ഇവിടെ അധിവസിപ്പിക്കാനുമാകും. പ്രാഥമിക ചികില്‍സ ആവശ്യമായി വരുന്നവര്‍ക്കായി ഇതോടനുബന്ധിച്ച് ഒരു ക്ലിനിക്കും പ്രവര്‍ത്തിക്കുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍!ത്തിക്കുന്ന ഈ കേന്ദ്രം രാജ്യത്തെ വിദേശ എംബസികളുമായും പൊലിസ് േസ്റ്റഷനുകളും എമിഗ്രേഷന്‍ ഓഫിസുമായും തൊഴില്‍ മന്ത്രാലയവുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുകയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ബഹ്‌റൈനില്‍ വിദേശത്തൊഴിലാളികളുടെ ക്ഷേമത്തില്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന താല്‍പ്പര്യം അന്താരാഷ്ട്രതലത്തില്‍ത്തന്നെ ചര്‍ച്ചാവിഷയമാകാറുണ്ട്. ശമ്പളം ലഭിക്കാതെയും മറ്റുതരത്തിലും പീഡനത്തിനിരയാകുന്നവര്‍ക്ക് അഭയകേന്ദ്രമായി സര്‍ക്കാര്‍ വക എക്‌സ്പാറ്റ് പ്രൊട്ടക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത് വളരെ പ്രയോജനകരമായ ഒന്നാണ്. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി മുന്‍കയ്യെടുത്തു നടപ്പിലാക്കിയ കേന്ദ്രം വിവിധ കാരണങ്ങളാല്‍ പീഡനമനുഭവിക്കുന്ന വിദേശത്തൊഴിലാളികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഒരു അഭയകേന്ദ്രമായിത്തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago