HOME
DETAILS
MAL
ഉത്തരാഖണ്ഡ്: അയോഗ്യര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്ന് സുപ്രിം കോടതിയും
backup
May 09 2016 | 12:05 PM
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഒന്‍പത് എം.എല്‍.എമാരെ പുറത്താക്കിയ നടപടി സുപ്രിം കോടതിയും ശരിവച്ചു. ഇതോടെ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ഇവര്‍ക്കു പങ്കെടുക്കാനാവില്ല. നൈനിറ്റാള്‍ ഹെക്കോടതി വിധിക്കെതിരെ നല്കിയ അപ്പീല്‍ തള്ളിയാണ് സുപ്രിം കോടതിയുടെ നടപടി.
അയോഗ്യത നീക്കണമെന്ന ഇവരുടെ ഹരജി 12ന് വീണ്ടും പരിഗണിക്കുമെന്നും സുപ്രിം കോടതി അറിയിച്ചു. ഒന്‍പത് എം.എല്‍.എമാരെയാണ് ഉത്തരാഖണ്ഡ് സ്പീക്കര്‍ പുറത്താക്കിയത്. ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. ഇതോടെയാണ് ഇവര്‍ സുപ്രിം കോടതിയെ സമീപിച്ചത്.
ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ലഭിക്കാത്തതിനാല്‍ നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് 31 അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."