HOME
DETAILS

ഇ.പിക്കെതിരേ നേതാക്കള്‍ വിവാദങ്ങള്‍ ശോഭകെടുത്തുന്നു

  
backup
October 07 2016 | 06:10 AM

%e0%b4%87-%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

മന്ത്രിക്ക് കടിഞ്ഞാണിടാന്‍ ഇന്നു ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയോട് ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെടും
കണ്ണൂര്‍: വിവാദങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ശോഭകെടുത്തുന്നതില്‍ ജില്ലയിലെ സി.പി.എം പ്രവര്‍ത്തകര്‍ക്ക് അതൃപ്തി. ഇന്നു ജില്ലയിലെത്തുന്ന മുഖമന്ത്രിയോട് ജില്ലാനേതൃത്വം ഇക്കാര്യത്തില്‍ പരാതിപ്പെടും. കേന്ദ്രകമ്മിറ്റിയംഗങ്ങളായ മന്ത്രി ഇ.പി ജയരാജന്‍, പി.കെ ശ്രീമതി എം.പി എന്നിവരുടെ ബന്ധുക്കളെ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ മറികടന്നുകൊണ്ട് പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്തു നിയമിച്ചതിനെതിരേ സി.പി.എം ശക്തികേന്ദ്രങ്ങളായ ചില കീഴ്ഘടകങ്ങളില്‍ നിന്നു ജില്ലാകമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടുണ്ട്.
ഇ.പി ജയരാജന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യ ദീപ്തി, പി.കെ ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ എന്നിവര്‍ക്കാണ് രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജനറല്‍ മാനേജരായി നിയമനം നല്‍കിയത്. ഇതില്‍ സുധീറിന്റെ നിയമനം രായ്ക്കുരാമാനം സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും ദീപ്തിയുടെ നിയമനത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. നേരത്തെ സാന്റിയാഗോ മാര്‍ട്ടിന്റെ ബോണ്ട് വിവാദത്തില്‍ കുടുങ്ങിയ ഇ.പി ജയരാജനെ മന്ത്രിയാക്കുന്നതില്‍ ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ക്കു കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇക്കാര്യം നിയുക്ത മുഖ്യമന്ത്രിയായ പിണറായിയോടു തുറന്നുപറഞ്ഞ നേതാക്കള്‍ വരെയുണ്ട്.
കഴിഞ്ഞ വി.എസ് സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരിക്കെ മകന്റെ ഭാര്യയെ പേഴ്‌സണല്‍ സ്റ്റാഫില്‍ വന്‍ശമ്പളം നല്‍കി നിയമിച്ച പി.കെ ശ്രീമതിയുടെ നടപടി വന്‍വിവാദമായിരുന്നു. ഇതിനെതിരേ പാര്‍ട്ടി വേദികളില്‍ തന്നെ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കേണ്ടിവന്നു.
ശ്രീമതിയുടെ മകന്‍ സുധീര്‍ കുമാര്‍ സര്‍ക്കാര്‍ സ്വാധീനമുപയോഗിച്ചു മരുന്നുകച്ചവടം നടത്തിയതും മേജര്‍ രവിയുടെ ചിത്രമുപയോഗിച്ച് പ്രീമിലിട്ടറി ട്രെയിനിങ് ക്യാംപുകള്‍ നടത്തി ഉദ്യോഗാര്‍ഥികളില്‍ നിന്നു പണം വാങ്ങി വഞ്ചിച്ചുവെന്ന കേസും സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. ഇതിനുശേഷമാണ് യോഗ്യതയില്ലാത്ത മകനെ സഹോദരീ ഭര്‍ത്താവായ മന്ത്രിയുടെ സ്വാധീനത്താല്‍ പൊതുമേഖലാസ്ഥാപനത്തില്‍ തിരുകികയറ്റാന്‍ ശ്രമിച്ചത്.
ഇതുകൂടാതെ മന്ത്രി തന്റെ ജ്യേഷ്ഠന്റെ മകന്റെ ഭാര്യയെ നഷ്ടത്തിലോടുന്ന കേരള ക്ലേ ആന്റ് സെറാമിക്‌സിന്റെ തലപ്പത്തിരുത്തിയതും മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദങ്ങളില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.
ഇന്നു ജില്ലയിലെത്തുന്ന പിണറായി ഇക്കാര്യം വിശ്വസ്തരുമായി ചര്‍ച്ച ചെയ്‌തേക്കും. ഇ.പി ജയരാജന്റെ അപ്രമാദിത്വത്തില്‍ എതിര്‍പ്പുള്ള ഒരുവിഭാഗമാണ് ആരോപണങ്ങള്‍ ശക്തമായി ഉന്നയിക്കാനൊരുങ്ങുന്നത്.
ജില്ലയിലെ പൊലിസ് സംവിധാനം ഭരണകക്ഷിയായ സി. പി.എമ്മിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിലും ജില്ലാ കമ്മിറ്റി അതൃപ്തി അറിയിക്കും. ആര്‍.എസ്.എസ് വിധേയത്വം കാണിക്കുന്നുവെന്നുആരോപിക്കപ്പെട്ടിട്ടും കണ്ണൂര്‍ എസ്.പിയെ മാറ്റാത്തതില്‍ പാര്‍ട്ടിക്ക് ക്ഷീണം സംഭവിച്ചുവെന്ന വികാരവും ജില്ലാ നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിക്കും.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  16 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  31 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  35 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago