HOME
DETAILS
MAL
കെ.എം.സി.ടി, കരുണ, കണ്ണൂര്‍ കോളജുകള്‍ക്കെതിരായ സര്‍ക്കാരിന്റെ ഹരജി തള്ളി
backup
October 07 2016 | 07:10 AM
ന്യൂഡല്‍ഹി: സ്വാശ്രയക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സര്‍ക്കാരുമായി കരാറില്‍ ഒപ്പിടാത്ത കെ.എം.സി.ടി, കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളില്‍ കൂടിയ ഫീസ് ഈടാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹരജി സുപ്രിംകോടതി തള്ളി. വൈകിയ വേളയില്‍ കേസില്‍ ഇടപെടാനാകില്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി അന്തിമതീരുമാനം എടുക്കട്ടേയെന്നും പറഞ്ഞുകൊണ്ടാണ് സുപ്രിംകോടതി ഹരജി തള്ളിയത്.
കരുണ മെഡിക്കല്‍ കോളജ് 7.45 ലക്ഷം രൂപയും കെ.എം.സി.ടി, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ 10 ലക്ഷം രൂപയുമാണ് ഫീസ് നിശ്ചയിച്ചത്. ഇത് ഉയര്‍ന്ന ഫീസാണെന്നും ഇത്രയും ഫീസ് ഈടാക്കി മെഡിക്കല്‍ കോളജുകളെ പ്രവേശനം നടത്താന്‍ അനുവദിക്കരുതെന്നുമാണ് സര്‍ക്കാരിന്റെ വാദം. സംസ്ഥാന സര്‍ക്കാരിന്റെ ഈ വാദം കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."