HOME
DETAILS

കരാറുണ്ടാക്കാത്ത കോളജുകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

  
backup
October 07 2016 | 10:10 AM

%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%95%e0%b5%8b%e0%b4%b3%e0%b5%87%e0%b4%9c%e0%b5%81

കണ്ണൂര്‍: കരാറുണ്ടാക്കാത്ത കോളജുകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രിംകോടതി സര്‍ക്കാരിന്റെ ഹരജി  തള്ളിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കരാറുണ്ടാക്കാത്ത കോളജുകള്‍ അമിത ഫീസ് വാങ്ങുന്നതിനെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


സ്വാശ്രയ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതിയില്‍ നിന്ന് തിരിച്ചടിയാണുണ്ടായത്. ഉയര്‍ന്ന ഫീസില്‍ പ്രവേശനം നടത്താന്‍ കണ്ണൂര്‍, കരുണ, കെഎംസിടി മെഡിക്കല്‍ കോളജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി  സുപ്രീം കോടതി തള്ളിയത്.

ഫീസ് തര്‍ക്കത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്ന് നിര്‍ദേശിച്ച കോടതി, വെള്ളിയാഴ്ച വൈകുന്നേരത്തോടെ അഡ്മിഷന്‍ അവസാനിക്കുമെന്നതിനാല്‍ ഒന്നും ചെയ്യാനാകില്ലെന്നും വ്യക്തമാക്കി.

പ്രവേശന കൗണ്‍സിലിങ് പൂര്‍ത്തിയാക്കേണ്ട അവസാന ദിവസം ഇന്നാണെന്നും രണ്ട് കോളജുകളിലേയും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിച്ചെന്നും മാനേജുമെന്റുകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം അംഗീകരിച്ചാണ് വൈകിയ വേളയില്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന്  ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.

കണ്ണൂര്‍ മെഡിക്കല്‍ കോളജിന് 10 ലക്ഷവും കരുണ മെഡിക്കല്‍ കോളജിന് 7.45 ലക്ഷം രൂപയും വാര്‍ഷിക ഫീസായി ഈടാക്കാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  12 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  14 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  35 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  44 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago