HOME
DETAILS

തടിച്ചുകൊഴുക്കുന്ന കുപ്പിവെള്ള വ്യവസായം

  
backup
May 09 2016 | 22:05 PM

%e0%b4%a4%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%95%e0%b5%8a%e0%b4%b4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d
  'വെയിലില്‍ ചെന്നേ മനുജന്‍ തണലിന്‍ മേന്മ ഓര്‍മ്മിക്കയുള്ളൂ' എന്ന പഴഞ്ചൊല്ല് ഇപ്പോള്‍ അന്വര്‍ത്ഥമായിരിക്കുന്നു. കേരളത്തിലിപ്പോള്‍ എല്ലാവരുടെ ചുണ്ടിലും ഉതിരുന്ന പദങ്ങള്‍ ഇവയാണ്: വരള്‍ച്ച, ജലക്ഷാമം, സൂര്യതാപം, ഉഷ്ണതരംഗം, സൂര്യാഘാതം... കേരളത്തിന്റെ പശ്ചാത്തലം ഓര്‍മ്മിക്കുക: അമ്പതുലക്ഷത്തോളം കിണറുകള്‍. ഒരു ലക്ഷത്തിലധികം കുളങ്ങള്‍ മൂവായിരത്തിലധികം അരുവികള്‍. ചെറുതുംവലുതുമായ 44 നദികള്‍. ഇടയ്ക്കിടെ, കൊച്ചുകൊച്ചു ജലസംഭരണികള്‍. ധാരാളം ചതുപ്പുനിലങ്ങള്‍. പുഞ്ചക്കണ്ടങ്ങള്‍, ഇങ്ങനെ ശാദ്വലവും ഹരിതാഭവുമായിരുന്നു കേരളം. ഇന്നു സഹാറാ മരുഭൂമിക്കു സമം. എങ്ങനെ വന്നു ഈ അവസ്ഥ പ്രധാനമായും കുപ്പിവെള്ളവ്യവസായികളുടെ 'കളി' കളാണ്, ഇതിന്റെ പിന്നിലുള്ളത്. കിണര്‍വെള്ളം കുടിക്കാന്‍ യോഗ്യമല്ല, പൈപ്പുവെള്ളമാണു ശുദ്ധജലമെന്ന ധാരണ മനുഷ്യമനസ്സില്‍ സൃഷ്ടിച്ച്, ജനങ്ങളുടെ സമീപനത്തില്‍ മാറ്റംവരുത്തുകയാണു കുപ്പിവെള്ളലോബി ആദ്യം ചെയ്യുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ കിണറുകളും കുളങ്ങളും മണ്ണിട്ടുമൂടി പൈപ്പുവെള്ള പദ്ധതികള്‍ ആരംഭിക്കാന്‍ ത്രിതലപഞ്ചായത്തുകളും മുന്നിട്ടിറങ്ങി. ഇവരെയെല്ലാം ഉത്തേജിപ്പിക്കാനുതകുംവിധം വാട്ടര്‍ടാങ്ക് കമ്പനികളും ഉഷാറോടെ രംഗത്തെത്തി. വാട്ടര്‍ അതോറിറ്റികള്‍ രൂപീകരിക്കപ്പെട്ടപ്പോഴും മുന്‍പറഞ്ഞ രീതി തുടര്‍ന്നു. കേന്ദ്രീകൃത ജലസംഭരണത്തിലൂടെയും പൈപ്പുവഴിയായിട്ടുള്ള വിതരണത്തിലൂടെയും മാത്രമേ ജനങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ കഴിയൂവെന്നായിരുന്നു ജല അതോറിറ്റിയുടെ നിലപാട്. ഇതോടെ, പരമ്പരാഗത ജലസ്രോതസ്സുകള്‍ തീര്‍ത്തും അവഗണിക്കപ്പെട്ടു. ഫലമോ വല്ലപ്പോഴും വരുന്ന വെള്ളത്തിനുവേണ്ടി ടാപ്പിനുമുമ്പില്‍ ക്യൂ നിന്നും തപസ്സിരുന്നും ജനം വലഞ്ഞു. അവസാനം, മണിക്കൂറുകള്‍ ഇടവിട്ട് ഒന്നോരണ്ടോ കുടം വെള്ളം കിട്ടിയാലായി! കിട്ടുന്നതു തന്നെ മലിനജലം. കുടിച്ചാല്‍ രോഗം ഉറപ്പ്. ഈ നിസ്സഹായതയെ ചൂഷണംചെയ്യാന്‍ കുപ്പിവെള്ളക്കമ്പനികള്‍ രംഗത്തു പറന്നെത്തി. ഒരു കുടം കുടിവെള്ളം എങ്ങും കിട്ടാനില്ല. എന്നാല്‍, കുപ്പിവെള്ളം എത്രവേണമെങ്കിലും യഥേഷ്ടം ലഭിക്കും! വില നല്‍കണമെന്നുമാത്രം! നാലംഗങ്ങളുള്ള കുടുംബത്തിനു കുടിവെള്ളം മാത്രം പ്രതിദിനം എട്ടുലിറ്ററെങ്കിലും വേണ്ടിവരില്ലേ ലിറ്ററൊന്നിന് ഇരുപതുരൂപാവെച്ചു കണക്കാക്കിയാല്‍ ദിവസേന 160 രൂപാ ചെലവ്. അതായത് പ്രതിമാസം 4800 രൂപാ കുടിവെള്ളത്തിനു മാത്രമായി ചെലവാക്കണം! കുളി, അലക്ക് തുടങ്ങിയവയ്ക്കു വേറേയും! വേനല്‍ ആരംഭിച്ചാല്‍, വെള്ളംവ്യവസായം നല്ലൊരു കൊയ്ത്താണ്. വന്‍കിട കുത്തകക്കമ്പനികളാണു കുടിവെള്ളരംഗം അടക്കിഭരിക്കുന്നത്. കുടിവെള്ളവിപണിയിലെ മറ്റൊരു കുത്തകക്കമ്പനിയായ കൊക്കകോള സോഫ്റ്റ്ഡ്രിങ്ക് വ്യവസായത്തിലും അതികായന്മാരാണ്. ഇവരൊക്കെ ഭൂഗര്‍ഭജലം ഊറ്റിയെടുത്താണു നിര്‍മ്മാണം നടത്തുന്നത്. സൗജന്യമായി ഊറ്റിയെടുക്കുന്ന ഭൂഗര്‍ഭജലം കൂടുതല്‍ ഊറ്റിയെടുക്കാനും ലാഭംകൊയ്യാനും നിര്‍മാതാക്കള്‍ ശ്രമിക്കുക സ്വാഭാവികമാണ്. ഊറ്റിയെടുക്കുന്ന ഭൂഗര്‍ഭജലത്തിന്റെ അളവു നിയന്ത്രിക്കാനോ, എത്ര ജലമാണ് ഊറ്റിയെടുക്കുന്നതെന്നറിയാന്‍പോലുമോ നമ്മുടെ കേന്ദ്രസംസ്ഥാന തദ്ദേശഭരണ സര്‍ക്കാരുകള്‍ക്കു സംവിധാനമില്ലത്രെ! പാലക്കാട് ജില്ലയിലെ പെപ്‌സി കമ്പനി പ്രതിദിനം ആറു ലക്ഷം ലിറ്ററെന്ന നിലയില്‍ ഒന്നേമുക്കാല്‍ കോടിയിലേറെ ലിറ്റര്‍ വെള്ളം പ്രതിമാസം ഊറ്റുന്നുവെന്നാണു കണക്ക്. ഇത് ജില്ലയെ പ്രകൃതിദുരന്തത്തിലേയ്ക്കു നയിക്കാന്‍ പര്യാപ്തമാണ്. ഇതിന്റെ സൂചനയെന്നോണം, ആ പ്രദേശത്തെ കര്‍ഷകരുടെ മുന്നൂറോളം ചെറുകിടകുഴല്‍ക്കിണറുകള്‍ വറ്റിയത്രെ. വരാന്‍പോകുന്നതു വലിയ വിപത്താണെന്നര്‍ഥം. 2001 മുതല്‍ ഭൂഗര്‍ഭജലമൂറ്റുന്ന പെപ്‌സി കമ്പനിക്ക് 500 അടി ആഴത്തിലുള്ള ഏഴു കുഴല്‍ക്കിണറുകളാണു കമ്പനിവളപ്പിലുള്ളതെന്നാണു ഭൂജലവകുപ്പിന്റെ രേഖകള്‍. സാധാരണ കുഴല്‍ക്കിണറുകളുടെ വ്യാസം ആറിഞ്ചാണ്. എന്നാല്‍, ഇതിന്റെ ഇരട്ടിയിലേറെ വലിപ്പമുള്ളവയാണു പെപ്‌സിയിലുള്ളതെന്നാണു പറയുന്നത്. പ്രതിദിനം ശരാശരി ആറുലക്ഷം ലിറ്ററെന്നതു കമ്പനിനല്‍കുന്ന കണക്കാണ്. എന്നാല്‍, ഇതിന്റെ കൃത്യത വിലയിരുത്താന്‍ യാതൊരുസംവിധാനവും ഭൂജലവകുപ്പിന്റെ പക്കലില്ല. പെപ്‌സിയുടെ ജലചൂഷണം തടയണമെന്ന് എട്ടുവര്‍ഷം മുന്‍പാണ് ആദ്യമായി മുറവിളി ഉയര്‍ന്നത്. ജനജാഗ്രത, കഞ്ചിക്കോട് പരിസ്ഥിതി കാവല്‍സംഘം തുടങ്ങിയ സംഘടനകളുടെ സമ്മര്‍ദത്തെത്തുടര്‍ന്നു പ്രതിദിനം 2.4 ലക്ഷം ലിറ്ററില്‍ കൂടുതല്‍ ജലമൂറ്റരുതെന്നു സമിതി നിര്‍ദേശം നല്‍കി. എന്നാല്‍, കമ്പനി ഹൈക്കോടതിയില്‍നിന്ന് ഇതിനെതിരേ സ്റ്റേ വാങ്ങി. സമിതിയിലുള്ളവര്‍ ബന്ധപ്പെട്ട വിഷയത്തില്‍ വിദഗ്ധരല്ലെന്നതു ചൂണ്ടിക്കാട്ടിയാണു സ്റ്റേ വാങ്ങിയത്. പിന്നീട്, സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. 2011ല്‍ സ്ഥലത്തെത്തി പഠനം നടത്തിയ ഇവര്‍ ആദ്യറിപ്പോര്‍ട്ട് ശരിവെച്ചു. പക്ഷേ, ഇതു കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടിയുണ്ടാവുകയോ സ്റ്റേ നീക്കാന്‍ നടപടിയുണ്ടാവുകയോ ചെയ്തില്ല. ഭൂജലവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പിന്തുണയോടെ പെപ്‌സി കമ്പനി ജലമൂറ്റല്‍ തുടരുകയാണ്. കുത്തക കുടിവെള്ളക്കമ്പനികളെ അനുകരിച്ചു പ്രാദേശികവ്യക്തികളും സംഘങ്ങളും ഇപ്പോള്‍ കുടിവെള്ളവിപണിയില്‍ സജീവമാണ്. പളുങ്കുപോലെ തിളങ്ങുന്ന കുപ്പികളില്‍ കുടിവെള്ളം നമ്മുടെ കൈകളില്‍ എത്തുകയാണ്. പലപ്പോഴും പുഴവെള്ളമോ കരിങ്കല്‍ക്വാറികളിലെ വെള്ളമോ ആകാം ഈ കുപ്പികളില്‍. ഇവ യഥാവിധി ശുദ്ധീകരിച്ചതാണോയെന്നൊന്നും പരിശോധിച്ചല്ല ആവശ്യക്കാര്‍ വാങ്ങുന്നത്. അത്യാവശ്യക്കാരന് ഔചിത്യമില്ലല്ലൊ. അതുകൊണ്ടുതന്നെ, ഉപഭോക്താവ് സര്‍വഥാ ചൂഷണംചെയ്യപ്പെടുന്നു. കുടിവെള്ളത്തിന്റെ കാര്യത്തിലും അനുഭവം വ്യത്യസ്തമല്ല. ശുദ്ധജലം നല്‍കാനെന്ന പേരില്‍, കണ്ടമാനം പൈപ്പുകളും അനുബന്ധസാമഗ്രികളും വാങ്ങിക്കൂട്ടിയവ പൊതുസ്ഥലങ്ങളില്‍ കിടന്നു ദ്രവിക്കുന്നു. അങ്ങനെയും കോടികള്‍ ദുര്‍വ്യയം ചെയ്യപ്പെട്ടു. സാധാരണ ജനങ്ങള്‍ ഇന്നും വേഴാമ്പല്‍ പോലെ ദാഹാര്‍ത്തരാണ്. അവരുടെ നിസ്സഹായത മുതലെടുത്തു കുപ്പിവെള്ള വ്യവസായം തടിച്ചുകൊഴുക്കുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago