ബൈത്തുറഹ്മ സമര്‍പ്പണവും ഭവനസഹായ വിതരണവും
വടകര: സാന്ത്വന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാനവിക ഐക്യത്തിനു വഴിയൊരുക്കുമെന്നു സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാര്‍ത്തികപ്പള്ളി എളങ്ങോളിയില്‍ നിര്‍മിച്ച ബൈത്തുറഹ്മയുടെ സമര്‍പ്പണവും ഭവനസഹായ വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൈത്തുറഹ്മ വീടിന്റെ താക്കോല്‍ ശാഖാ മുസ്ലിം ലീഗ് പ്രസിഡന്റ് പി. മൊയ്തു ഹാജിയും പി.ടി.കെ രാജീവനുള്ള രണ്ടുലക്ഷം രൂപയുടെ ഭവന സഹായ ഫണ്ട് വാര്‍ഡ് മെമ്പര്‍ പി.കെ ഇസ്മാഈലും ഏറ്റുവാങ്ങി.
പി. ഹമീദ് അധ്യക്ഷനായി. ഒ.കെ ഇബ്രാഹിം ആമുഖ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി, റഷീദ് വെങ്ങളം, ഒ.കെ കുഞ്ഞബ്ദുല്ല, സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍, കെ.കെ കുഞ്ഞമ്മദ്, ക്രസന്റ് അബ്ദുല്ല, പി.പി ജാഫര്‍, പി.പി ഗഫൂര്‍, എ.വി അബൂബക്കര്‍ മൗലവി, കോഴിക്കോടന്കണ്ടി ഹംസ സംസാരിച്ചു. കോറോത്ത് ഹസ്സന്, പാറക്കണ്ടി മൊയ്തു, മുറിച്ചാണ്ടി ഗഫൂര്‍, കോടഞ്ചേരി മുസ്തഫ, ഏരത്ത് ഇസ്മാഈല്‍, ഇ.കെ ഉസ്മാന് മൗലവി, സി.എച്ച് ഗഫൂര്‍, നടുക്കണ്ടി ഉമ്മര്‍, ഒ.കെ സത്താര്‍, മുറിച്ചാണ്ടി ഹാഫിസ്, കെ. ഹാറൂണ്‍ റഷീദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."