തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കാത്തത് നഗരത്തെ ഇരുട്ടിലാക്കുന്നു
കൊയിലാണ്ടി: ഹൈമാസ്റ്റ് വിളക്കുകള്‍ കണ്ണടച്ചതുമൂലം കൊയിലാണ്ടി നഗരം ഇരുട്ടില്‍ . കൊയിലാണ്ടി പഴയ ബസ്റ്റാന്റ്,സാംസ്‌കാരിക നിലയം,എന്നിവിടങ്ങളില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകളാണ് അധികൃതരുടെ അനാസ്ഥ മൂലം പ്രവര്‍ത്തനരഹിതമായത്.
ഈ വിളക്കുകള്‍ മാസങ്ങളായി കത്തുന്നില്ല. നേരം ഇരുട്ടിയാല്‍ ഈ ഭാഗങ്ങളിലേക്ക് ഭീതിയോടെയാണ് ആളുകളെത്തുന്നത്. ഈ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ട് കടകള്‍ക്ക് നേരെ ഗുണ്ടാ അക്രമം നടന്നിരുന്നു.
ഒരധ്യാപികയുടെ കഴുത്തില്‍ നിന്നും അഞ്ച് പവന്‍ സ്വര്‍ണ്ണമാല ബൈക്കിലെത്തിയ സംഘം പിടിച്ചുപറിച്ചതും കഴിഞ്ഞ ദിവസമാണ്.
നഗരത്തില്‍ പലയിടങ്ങളിലായി തെരുവ് വിളക്കുകള്‍ കത്താത്തത് സാമൂഹ്യ വിരുദ്ധര്‍ക്ക് സഹായകമാകുന്നു. റെയില്‍വെ മേല്‍പ്പാലത്തിലെ വിളക്കുകളും ഇതേ അവസ്ഥയാണ്.
കൊയിലാണ്ടി നഗരസഭയും കെ.എസ്.ഇ.ബിയും ജനത്തിനെ ഇരുട്ടിലാക്കുന്ന നടപടിയില്‍ നിന്ന് പിന്തിരിയണമെന്നും നഗരത്തില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന വൈദ്യുതി വിളക്കുക്കള്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."