HOME
DETAILS
MAL
യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവും മാതാവും റിമാന്‍ഡില്‍
backup
October 07 2016 | 21:10 PM
താമരശേരി: മുത്തപ്പന്‍പുഴ അരീക്കല്‍ ജിന്റോയുടെ ഭാര്യ ചേവരമ്പലം മുരിങ്ങോളില് മോഹനന്റെ മകള്‍ ഹഷ്ന(22) ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ജിന്റോ(31),ഭര്‍തൃമാതാവ് ഡെയ്സി(54) എന്നിവരെ താമരശ്ശേരി കോടതി റിമാന്റ് ചെയ്തു.
കഴിഞ്ഞമാസം 21നാണ് ഹഷ്നയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2014 ഒക്ടോബര്‍ ഒന്നിനാണ് തിയ്യ സമുദായത്തില്‍പെട്ട ഹഷ്നയെ ജിന്റോ പ്രണയിച്ച് വിവാഹം കഴിച്ചത്.
ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന് താമരശേരി ഡി.വൈ.എസ്.പി അഷ്റഫിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."