കാവേരി; ഇരു സംസ്ഥാനങ്ങളും ബസ് സര്‍വിസ് പുനരാരംഭിച്ചു സര്‍വിസ് പുനരാരംഭിച്ചത് ഒരു മാസത്തിന് ശേഷം
ഗൂഡല്ലൂര്‍: കാവേരി പ്രശ്‌നവുമായി ബന്ധപ്പെട്ടു ഒരു മാസത്തോളമായി നിലച്ചിരുന്ന ബസ് സര്‍വിസുകള്‍ തിഴ്‌നാട്, കര്‍ണാടക സര്‍ക്കാരുകള്‍ പുനസ്ഥാപിച്ചു. കഴിഞ്ഞദിവസം നീലഗിരി എസ്.പി മുരളി റംബയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അതിര്‍ത്തിയായ കക്കനഹള്ളയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തുടര്‍ന്നു തമിഴ്‌നാട്ടിലേക്ക് സര്‍വിസ് നടത്തുന്ന കര്‍ണാടക ബസുകള്‍ക്കു ആദ്യദിനം പൊലിസ് സംരക്ഷണം നല്‍കി. കര്‍ണാടകത്തില്‍ നിന്നുള്ള ലോറികളും കഴിഞ്ഞദിവസമാണ് തമിഴ്‌നാട് അതിര്‍ത്തി കടന്നുതുടങ്ങിയത്.
തമിഴ്‌നാട് ബസുകള്‍ കര്‍ണാടകത്തിലേക്കും ആദ്യദിനം പൊലിസ് സംരക്ഷണത്തിലാണ് സര്‍വിസ് നടത്തിയത്. എന്നാല്‍ മറ്റു അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാത്തതിനാല്‍ ഇന്നലെ ഇരുസംസ്ഥാനങ്ങളിലേയും ബസുകള്‍ സാധാരണ രീതിയില്‍ സര്‍വിസ് നടത്തുകയായിരുന്നു. ഇത് ഇരുസംസ്ഥാനങ്ങളിലേയും നൂറുകണക്കിനു യാത്രക്കാര്‍ക്കാണ് ആശ്വാസമായിരിക്കുന്നത്.
ഊട്ടിയില്‍ നിന്ന് കര്‍ണാടകത്തിലേക്കുള്ള പച്ചക്കറി കയറ്റുമതിയും പുനരാരംഭിച്ചത് കര്‍ഷകര്‍ക്കും ആശ്വാസം നല്‍കുന്നു. മാസങ്ങള്‍കൊണ്ട് കോടിക്കണക്കിനു രൂപയുടെ പച്ചക്കറി കയറ്റുമതിയാണ് നിലച്ചത്.
ദിനേന ഇവിടെ നിന്നും 25 ലക്ഷത്തിലധികം രൂപയുടെ പച്ചക്കറികള്‍ കര്‍ണാടകത്തിലേക്കു കയറ്റിയയച്ചിരുന്നു. കയറ്റുമതി നിലച്ചതോടെ 30 ടണ്ണോളം കൂണാണ് ഊട്ടിയിലെ ഫാമുകളില്‍ നശിച്ചത്. ടണ്‍ കണക്കിനു തേയിലയും നീലഗിരിയിലെ വിവിധ എസ്‌റ്റേറ്റുകളില്‍ കെട്ടിക്കിടക്കുകയായിരുന്നു. ബസ് സര്‍വിസ് പുനരാരംഭിച്ചതോടെ ഇതിനെല്ലാം ശാശ്വത പരിഹാരമവുമെന്ന പ്രതീക്ഷയിലാണ് നീലഗിരി മേഖലയിലെ ജനങ്ങള്‍. കാവേരിയില്‍ നിന്ന് 2,000 ക്യുസക്‌സ് വെള്ളം തമിഴ്‌നാടിനു നല്‍കാന്‍ സുപ്രിംകോടതി കര്‍ണാടകയോട് ആവശ്യപ്പെട്ടതോടെയാണ് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
ഇതോടെ കര്‍ണാടകയിലെ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറി. നിരവധി തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങളാണ് ഈ അക്രമണങ്ങളില്‍ നശിപ്പിക്കപ്പെട്ടത്. ബീച്ചനഹള്ളി ഡാമിലേക്കു ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ചും കര്‍ണാടകയില്‍ നടന്നു. ഈ മാര്‍ച്ചില്‍ അഞ്ചോളം യുവാക്കള്‍ ഡാമില്‍ ചാടി ആത്മഹത്യക്കും ശ്രമിച്ചിരുന്നു.
മാര്‍ച്ചില്‍ പങ്കെടുത്ത 600 പേരെ അറസ്റ്റ് ചെയ്താണ് പൊലിസ് ഡാം പരിസരത്തു നിന്ന് നീക്കിയത്. ഇതിനിടെ കര്‍ണാടകക്ക് സുപ്രിംകോടതിയുടെ അന്ത്യശാസനയുമെത്തി. വെള്ളം എത്രയുംപെട്ടെന്ന് നല്‍കിത്തുടങ്ങണമെന്നായിരുന്നു ഉത്തരവ്. ഇതോടെയാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കി വെള്ളം നല്‍കാന്‍ കര്‍ണാടക തീരുമാനമെടുത്തത്. ഇതേതുടര്‍ന്നാണ് ബസ് സര്‍വിസുകളും പച്ചക്കറി കയറ്റുമതിയും പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."