പത്രം ഓഫിസില്‍ കയറി വധഭീഷണി: ആറുപേര്‍ അറസ്റ്റില്‍
തളിപ്പറമ്പ്: ദീപിക പത്രത്തിന്റെ തളിപ്പറമ്പ് സബ് ഓഫിസില്‍ അതിക്രമിച്ച് കടന്ന് ലേഖകനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ സംഭവത്തില്‍ ആറു പേര് അറസ്റ്റില്‍.
കേസില്‍ പ്രതികളായ 12 ടാക്സി ഡ്രൈവര്‍മാരില്‍ പുഴക്കുളങ്ങരയിലെ പുതിയ പുരയില്‍ ശ്രീജിത്ത് (35), അരിയില്‍ വെള്ളിക്കീലിലെ ആരംഭന്‍ വല്‍സരാജ് (39), കൂവോട് മൊത്തങ്ങ ഹൗസില്‍ എം ശശീന്ദ്രന് (55), പൂവ്വം പന്നിയൂരിലെ ചപ്പന്‍ ജബ്ബാര്‍ (44), പൂവം ചുള്ളിയോടന്‍ കിടങ്ങന്റകത്ത് പി.കെ അഷറഫ്(41), പൂമംഗലത്തെ ചെറുക്കോടന് ബാലകൃഷ്ണന് (51) എന്നിവരെയാണ് പ്രിന്‍സിപ്പല്‍ എസ് ഐ പി രാജേഷ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് ദീപികയില്‍ വാര്‍ത്ത കൊടുത്ത വിരോധത്തിന് ഓഫിസില്‍ അതിക്രമിച്ചു കയറി വധഭീഷണി മുഴക്കിയത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് പ്രസ്ഫോറം പൊലിസില്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."