ജുമാമസ്ജിദില്‍ വിളമ്പുന്ന കഞ്ഞിക്ക് സാഹോദര്യത്തിന്റെ ഉപ്പ്
തൃക്കരിപ്പൂര്‍: മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ച് ഓര്‍ക്കളം തറവാട് അംഗങ്ങള്‍ വലിയപറമ്പ മാവിലാക്കടപ്പുറം ഒരിയര ജുമാമസ്ജിദില്‍ കഞ്ഞിവച്ചു വിളമ്പി. പണ്ടുകാലത്തു വസൂരിപോലുള്ള മാരക രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ ഓര്‍ക്കളം തറവാട്ടിലെ കാരണവന്‍മാര്‍ ഒരു വെള്ളിയാഴ്ച മാവിലാക്കടപ്പുറം ഒരിയര ജുമാമസ്ജിദില്‍ ജുമാ നിസ്‌ക്കരിക്കാനെത്തുന്നവര്‍ക്കു കഞ്ഞി വെച്ച് വിളമ്പുക പതിയായിരുന്നു. ആ ചടങ്ങ് പുതിയ തലമുറയും മുറതെറ്റാതെ നടത്തി കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്.
എല്ലാ വര്‍ഷവും ഒരു വെള്ളിയാഴ്ച കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ ഒരിയര മസ്ജിദ് അങ്കണത്തിലെത്തി അവിടെ നിന്നു തന്നെ കഞ്ഞി പാകം ചെയ്തു ജുമാ നിസ്‌ക്കാരം കഴിഞ്ഞിറങ്ങുന്നവര്‍ക്കു നല്‍കും. കൂടാതെ പരിസരത്തെ മുസ്‌ലിം വീടുകളിലും എത്തിക്കുന്നുണ്ട്. തറവാട്ടിലെ അംഗങ്ങള്‍ക്കായി വീട്ടിലും കഞ്ഞി പാകം ചെയ്യും.
മുതിര്‍ന്ന സ്ത്രീകളെ കഞ്ഞിയുണ്ടാക്കാന്‍ സഹായിക്കുന്നത് പുരുഷന്‍മാരാണ്. ഇന്നലെ പള്ളിമുറ്റത്തെത്തിയ തറവാട്ടിലെ മുതിര്‍ന്ന സ്ത്രീകള്‍ കഞ്ഞിവെച്ച് പള്ളിയിലെത്തിയവര്‍ക്കു വിതരണം ചെയ്തു. ഇതിന് പള്ളിക്കമ്മിറ്റി പൂര്‍ണ സഹകരണവും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."