HOME
DETAILS
MAL
റോഡരികിലെ മത്സ്യവില്പന പൊലിസ് ഇടപെട്ട് മാര്‍ക്കറ്റിലേക്കു മാറ്റി
backup
October 07 2016 | 22:10 PM
കുമ്പള: റോഡരികില്‍ മത്സ്യ വില്പന നടത്തിയിരുന്ന തൊഴിലാളികളെ പൊലിസ് ഇടപെട്ട് മാര്ക്കറ്റിനകത്തേക്കു മാറ്റി. എസ്.ഐ മെല്വിന് ജോസിന്റെ നേതൃത്വത്തിലായിരുന്നു നടപടി. വഴിയോര വില്പന വ്യാപാരികള്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ടായിരുന്നു. തുടര്‍ന്നു പൊലിസ് പല തവണ മീന്‍ പിടിച്ചെടുക്കുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു. വഴിയോര കച്ചവടം നടത്തുന്നവരുടെ ത്രാസുകള്‍ പൊലിസ് പിടിച്ചെടുത്തുവെങ്കിലും വ്യാപാരികള്‍ മാര്‍ക്കറ്റിനകത്തു കച്ചവടം നടത്താന്‍ തയാറായതിനാല്‍ തിരിച്ചുനല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."