HOME
DETAILS
MAL
വിശ്വകര്‍മ്മസഭാ യോഗം ഔദ്യോഗികമല്ലെന്ന്
backup
October 07 2016 | 23:10 PM
പെരുമ്പാവൂര്‍: കേരള വിശ്വകര്‍മ്മസഭ 2772003 -ാം നമ്പര്‍ സംഘടനയുടെ പേരില്‍ പെരുമ്പാവൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ നാളെ നടക്കുന്ന യോഗം ഔദ്യോഗികമായി ചേരുന്നതല്ല. സംഘടന ഹെഡ്ഡാഫീസും നിയമാവലിയും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റും വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്ത ഭാരവാഹികളും അറിയാതെ യോഗം ചേരുന്നതായിട്ടാണ് അറിയുന്നത്.
സഭാ നേതൃത്വത്തിന് കെ.രാമദാസന് ആചാരി പ്രസിഡന്റും, എ.കെ വിജയനാഥ് സെക്രട്ടറിയുമായിട്ടുള്ള ഭരണസമിതിയാണ് നിലവിലുള്ളത്. ആ പേരില്‍ വ്യാജമായ നേതൃത്വം ഉപയോഗിച്ച് നടക്കുന്ന യോഗം പണപിരിവിനും വിശ്വകര്‍മ്മജരെ വഞ്ചിക്കുന്നതുമായിട്ടുള്ളതാണെന്ന് മനസ്സിലാക്കി വിശ്വകര്‍മ്മജര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ വിജയനാഥ് അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."