യുവതിയെ പീഡിപ്പിച്ച യുവാവിനെ പൊലിസ് പിടികൂടി
അങ്കമാലി: ഇരുപതുകാരിയെ പീഡിപ്പിച്ച യുവാവിനെ അങ്കമാലി പൊലിസ് പിടികുടി. പാലക്കാട് സ്വദേശിനിയായ യുവതിയെ സ്വന്തം സ്ഥാപനത്തില്‍ വച്ച് പിഡിപ്പിച്ചതിന് പാറക്കടവ് മാമ്പ്ര എരയാംകുടി നടക്കപറമ്പില്‍ കോയ മകന് നൗഹര്ഷാ(42)നെയാണ് അങ്കമാലി പൊലിസ് പിടികൂടിയത്.
2015 മാര്‍ച്ച് 27 മുതല്‍ 2016 ഏപ്രില്‍ 10 വരെ കാലയളവില്‍ പ്രതിയുടെ ഉടമസ്ഥതയിലുള്ള വാപ്പാലശ്ശേരി യാക്കോബായ പള്ളിക്ക് എതിര്‍വശം വണ്‍ ലാന്റ് ബില്‍ഡേഴ്സ് എന്ന സ്ഥാപനത്തില്‍ വച്ച് പിഡിപ്പിച്ചെന്നും ഇത് വീഡിയോയില്‍ പകര്‍ത്തിയെന്നും യുവതി നല്കിയ പരാതിയില്‍ പറയുന്നു.വിവരം പുറത്തു പറഞ്ഞാല്‍ നാട്ടുകാരെയും വിട്ടുകാരെയും വീഡിയോ കാണിച്ച് നാണം കെടുത്തുമെന്നു പറഞ്ഞ് ഭീഷണി പെടുത്തിയതായും പരാതിയില്‍ യുവതി വ്യക്തമാക്കിയിട്ടുണ്ട്.
പരാതിക്കാരിയായ യുവതി പാലക്കാട് ജില്ലാ പൊലിസ് മേധാവി ഡോക്ടര്‍ ശ്രീനിവാസന് നല്കിയ പരാതി എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി പി.എന്‍ ഉണ്ണിരാജന് അയച്ച് കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അങ്കമാലി പൊലിസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് മുഹമ്മദ് റിയാസിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘത്തില്‍ പോലിസ് സബ് ഇന്‍സ്പെക്ടര്‍ ജോണ്സന്, സിനീയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ സുരേഷ്, രവികുട്ടന്, അന്‍സാര്‍, ജിന്സന് വനിത എ.എസ്.ഐ ആന്‍സി തുടങ്ങിയവരും ഉണ്ടായിരുന്നു. പീഡന കേസില്‍ പ്രതിയായ നൗഹര്ഷ ഇതിന് മുന്‍പ് അങ്കമാലിയില്‍ നടന്ന വിസ തട്ടിപ്പ് ഉള്‍പ്പടെ നിരവധി കേസുകളിലും പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."