HOME
DETAILS

ഗ്രീന്‍ കാര്‍പെറ്റ് പദ്ധതി: ജില്ലാ നിരീക്ഷണ സമിതി രൂപീകരിച്ചു

  
backup
October 08 2016 | 01:10 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d-2


പാലക്കാട്: വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് പരിസ്ഥിതി സൗഹൃദ കേന്ദ്രങ്ങളാക്കുന്ന ഗ്രീന്‍ കാര്‍പെറ്റ്  പദ്ധതി നടത്തിപ്പിനായി ജില്ലാ നിരീക്ഷണ സമിതി രൂപവത്കരിച്ചു. ജില്ല കലക്ടര്‍ പി.മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സമിതി രൂപീകരിച്ചത്. ജില്ലയില്‍ മലമ്പുഴ ഡാം  ഉദ്യാനം, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം, തൃത്താലയിലെ വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക് എന്നീ കേന്ദ്രങ്ങളിലെ എം.എല്‍.എ മാര്‍ രക്ഷാധികാരികളായും ജില്ലാ കലക്ടര്‍ ചെയര്‍മാനായുമാണ് നിരീക്ഷണ സമിതി രൂപീകരിച്ചിരിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ വൈസ് ചെയര്‍മാന്മാരായും , ഡി.ടി.പി.സി സെക്രട്ടറി (എ.ഡി.എം), വിനോദ സഞ്ചാര വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍, മലമ്പുഴ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ കണ്‍വീനര്‍മാരായും  യോഗത്തില്‍ പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് നിരീക്ഷണ സമിതി .
    കേരളത്തിലെ 84 ടൂറിസം കേന്ദ്രങ്ങളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. സെപ്തംബര്‍ ഒന്നു മുതല്‍ ഒക്‌ടോബര്‍ 31 വരെയാണ് പ്രവര്‍ത്തന കാലയളവ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ടൂറിസം സംരംഭകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , നാഷണല്‍ സര്‍വ്വീസ് സ്‌കീം. കുടുംബശ്രി, ശുചിത്വ മിഷന്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വാണിജ്യ വ്യാപാര മേഖലയിലെ പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയാണ്  പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജില്ലാ തലത്തില്‍ നിരീക്ഷണ സമിതിക്കു പുറമെ കര്‍മ്മ സമിതിയും ഉണ്ടാകും.
ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തുന്നതിനുള്ള മെച്ചപ്പെട്ട മാര്‍ഗ്ഗങ്ങള്‍, മികച്ച പ്രകാശ സംവിധാനങ്ങള്‍, മികച്ച നടപ്പാതകള്‍, ദിശാ ബോര്‍ഡുകള്‍, എല്ലാ വിഭാഗം സഞ്ചാരികള്‍ക്കുമുള്ള വിവിധ സൗകര്യങ്ങളും ഉപകരണങ്ങളും ഉറപ്പു വരുത്തുന്നതിനാവശ്യമായ കാര്യങ്ങള്‍, അംഗപരിമിതര്‍ക്കുള്ള വീല്‍ ചെയറുകളും, റാംപുകളും സജ്ജമാക്കണം.സഞ്ചാരികള്‍ക്ക് ശുദ്ധവും , സുരക്ഷിതവുമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പ് വരുത്തണം. പരിസ്ഥിതിക്ക് അനുകൂലമായ ഹരിത സൗഹൃദ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍, കാര്‍ബണ്‍ നിര്‍വീര്യമാക്കല്‍ തുടങ്ങിയവ നടപ്പാക്കണം. ടൂറിസം കേന്ദ്രങ്ങളില്‍ ആവശ്യമായ സുരക്ഷക്കും , സംരക്ഷണത്തിനുമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.വ്യക്തമായ തിരിച്ചറിയല്‍ കാര്‍ഡ് സഹിതമുള്ള പരിശീലനം നേടി ഉത്തരവാദിത്വമുള്ള ജീവനക്കാര്‍.
വളണ്ടിയര്‍മാര്‍, വിവിധ സേവന ദാതാക്കള്‍ എന്നിവരെ ടൂറിസം കേന്ദ്രങ്ങളില്‍ വിന്യസിക്കണം. യോഗത്തില്‍ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ശാന്തകുമാരി, ഇന്ദിര രാമചന്ദ്രന്‍, വി.ഐ ഷംസുദ്ദീന്‍, ഡി.ടി.പി.സി സെക്രട്ടറി എസ്. വിജയന്‍ , ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. കമലമ്മസംബന്ധിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടേല മോഹനന്‍ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍

Kerala
  •  22 days ago
No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  22 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  22 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  22 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  22 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  22 days ago