HOME
DETAILS
MAL
കടപ്പുറം പഞ്ചായത്തില്‍ സൗജന്യ വൈഫൈ
backup
October 08 2016 | 02:10 AM
ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ തദ്ദേശ സ്ഥാപനം വഴിയുള്ള ആദ്യ സൗജന്യ വൈഫൈ സേവനം കടപ്പുറം പഞ്ചായത്തില്‍ നിലവില്‍ വന്നു. കടപ്പുറത്ത് നടന്ന പരിപാടിയില്‍ സി.എന്‍ ജയദേവന് എം.പി സ്വിച്ച് ഓണ്‍ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബ് അധ്യക്ഷനായി. ജില്ലാ സബ് ജഡ്ജ് മുജീബ് റഹ്മാന്, വൈസ് പ്രസിഡന്റ് മൂക്കന് കാഞ്ചന, കെ.ഡി വീരമണി, വി.എം മനാഫ്, ഷംസിയ തൗഫീഖ്, എം.എ അബൂബക്കര്‍ ഹാജി, സാജിത ഹംസ, വി.എം ഉമ്മര്‍കുഞ്ഞി, പി.എ അഷക്കറലി, പി.കെ ബഷീര്‍, ഷൈല മുഹമ്മദ്, ഷാലിമ, എം.കെ ഷണ്മുഖന്, റസിയ ഷരീഫ, പി.എ ഉണ്ണികൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."