എന്ത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ ഇന്ത്യന്‍ വ്യോമസേന തയ്യാറാണെന്ന് അരൂപ് റാഹ
ഗാസിയാബാദ്: അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനിടെ ഇന്ത്യന്‍ വ്യോമസേന അതിന്റെ 84ാമത് സ്ഥാപക ദിനം ആഘോഷിക്കുന്നു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് ആഘോഷ ചടങ്ങുകള്‍ നടക്കുന്നത്.
ഇന്ത്യന്‍ വ്യോമസേന ഏത് തരത്തിലുള്ള വെല്ലുവിളികളും നേരിടാന്‍ സജ്ജരാണെന്ന് വ്യോമസേനാ മേധാവി അരൂപ് റാഹ ചടങ്ങില്‍ പറഞ്ഞു. ഏത് ആക്രമങ്ങള്‍ക്കും തക്കതായ തിരിച്ചടി നല്‍കും. നൂതന യുദ്ധവിമാനങ്ങള്‍ എത്തിച്ചേരുന്നതോടെ സേനയുടെ കരുത്ത് കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും സേനയ്ക്ക് ആശംസകള്‍ നേര്‍ന്നു.
IAF has achieved distinction in defending our skies and delivering vital humanitarian aid and disaster relief #PresidentMukherjee
— President of India (@RashtrapatiBhvn) October 8, 2016
Saluting all air warriors & their families on Air Force Day. Thank you for protecting our skies. Your courage makes India proud. pic.twitter.com/bCusPOV1nf
— Narendra Modi (@narendramodi) October 8, 2016
ചടങ്ങില്‍ കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാസ്, മുന്‍ക്രിക്കറ്റ് താരവും വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."