പാകിസ്താന് ചാരസംഘടന ഐ.എസ്.ഐയുടെ മേധാവിയെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പാകിസ്താന് ചാരസംഘടനയായ ഐ.എസ്.ഐയുടെ മേധാവി ലഫ്.ജനറല്‍ റിസ്വാന് അക്തറിനെ സ്ഥാനത്തുനിന്നും മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് ആഴ്ച്ചയ്ക്കുള്ളില്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.
ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സിന്റെ മേധാവിയായി 2014 സെപ്തംബറിലാണ് ചുമതലയേറ്റത്. സാധാരണനിലയില്‍ മൂന്ന് വര്‍ഷമാണ് ഐ.എസ്.ഐ മേധാവിയുടെ സേവന കാലാവധി. എന്നാല്‍ ഈ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കാതെ അക്തറിനെ നീക്കുമെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കറാച്ചി സൈനിക വിഭാഗം കമാന്‍ഡര്‍ ലഫ്.ജനറല്‍ നവീദ് മുഖ്താര്‍ ആയിരിക്കും അക്തറിന് പകരക്കാരനായി എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്.
കറാച്ചിയില്‍ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ച അക്തറിന് അവിടെയുള്ള വെല്ലുവിളികളെക്കുറിച്ച് പൂര്‍ണ അറിവുള്ളതിനാല്‍ കറാച്ചിയിലേക്ക് നിയമിക്കപ്പെടാമെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."