HOME
DETAILS

നൂതന മത്സ്യകൃഷി: അപേക്ഷ ക്ഷണിച്ചു

  
backup
October 08 2016 | 17:10 PM

%e0%b4%a8%e0%b5%82%e0%b4%a4%e0%b4%a8-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%95


ആലപ്പുഴ: സംസ്ഥാന ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയിലെ നൂതനമത്സ്യകൃഷി പ്രദര്‍ശന യൂണിറ്റ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോഓര്‍ഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
വേമ്പനാട്ടുകായലിലെ കറുത്തകക്ക പുനരുജ്ജീവനവുമായി ബന്ധപ്പെട്ടു നടപ്പാക്കുന്ന പ്രോജക്റ്റിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ ഫീല്‍ഡ് ലെവല്‍ കോഓര്‍ഡിനേറ്ററെയും നിയമിക്കുന്നു. പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ യോഗ്യത: അക്വാകള്‍ച്ചര്‍ വിഷയത്തില്‍ ബിരുദാനന്തര ബിരുദം, മത്സ്യകൃഷി മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദവും മത്സ്യകൃഷി മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദാനന്തര ബിരുദവും മത്സ്യകൃഷി മേഖലയില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും. ഫീല്‍ഡ്‌ലെവല്‍ കോഓര്‍ഡിനേറ്ററിന്റെ യോഗ്യത: സയന്‍സ് ഗ്രൂപ്പോടെയുള്ള പ്ലസ്ടൂ, വി.എച്ച്.എസ്.ഇ. (അക്വാകള്‍ച്ചര്‍), അക്വാകള്‍ച്ചര്‍ മേഖലയില്‍ ആറുമാസത്തെ പ്രവൃത്തി പരിചയം. പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ക്ക് 25,000 രൂപയും ഫീല്‍ഡ് ലെവല്‍ കോഓര്‍ഡിനേറ്റര്‍ക്ക് 8000 രൂപയും വേതനം നല്‍കും. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഒക്‌ടോബര്‍ 20നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫോര്‍ത്ത് ഫ്‌ളോര്‍, മിനി സിവില്‍ സ്റ്റേഷന്‍, തത്തംപള്ളി പി.ഒ, ആലപ്പുഴ പിന്‍. 688013 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദ വിവരത്തിന് ഫോണ്‍: 0477 2251103, 2252367.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago