HOME
DETAILS
MAL
മലയോര മേഖലയില്‍ ഒറ്റയക്കലോട്ടറി വ്യാപകം, ലോട്ടറി വില്‍പ്പനക്കാര്‍ക്ക് തൊഴിലില്ല
backup
May 10 2016 | 08:05 AM
മുക്കം: സംസ്ഥാന ലോട്ടറിക്ക് ഭീഷണിയുയര്‍ത്തി മലയോര മേഖലയില്‍ ഒറ്റയക്കലോട്ടറി ചൂതാട്ടം വ്യാപകം. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, പന്നിക്കോട്, മേഖലകളിലാണ് വന്‍തോതില്‍ ചൂതാട്ടം നടക്കുന്നത്. ആഴ്ചയില്‍ ഓരോ ദിവസവും നറുക്കെടുക്കുന്ന സംസ്ഥാന ലോട്ടറിയുടെ അവസാന മൂന്ന് നമ്പര്‍ നേരത്തെ എഴുതി നല്‍കുകയാണ് പതിവ്. 50 രൂപ നല്കി എഴുതിനല്‍കിയ നമ്പര്‍ ശരിയായാല്‍ 25,000 രൂപ ലഭിക്കും. ഇങ്ങനെ ആയിരവും പതിനായിരവും നല്കുന്നവര് നിരവധിയാണ്. ലോട്ടറി ചൂതാട്ടം പതിവായതോടെ അംഗീകൃത ലോട്ടറി വില്‍പ്പനക്കാര്‍ക്ക് ടിക്കറ്റ് കച്ചവടം കുറഞ്ഞുവരികയാണ്. ദിവസവും നിരവധി ടിക്കറ്റുകള്‍ ബാക്കി വരുന്നതായി വില്‍പ്പനക്കാര്‍ പറയുന്നു.
ലോട്ടറി ടിക്കറ്റ് എടുക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ പണം ലഭിക്കുമെന്നതാണ് ആളുകളെ ഒറ്റയക്കലോട്ടറിയിലേക്ക് ആകര്‍ഷിക്കുന്നത്. പൊലിസിന്റെ ഭാഗത്തുനിന്ന് അനധികൃത ചൂതാട്ടത്തിനെതിരേ യാതൊരു നടപടിയുമില്ലാത്തതും ഇത്തരക്കാര്‍ക്ക് സഹായകരമാകുന്നു. കൊടിയത്തൂര്‍ പന്നിക്കോടില്‍ ഒരു കട കേന്ദ്രീകരിച്ച് മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വലിയ മാഫിയ തന്നെയാണ് ഒറ്റയക്കലോട്ടറി കച്ചവടം നടത്തുന്നത്. വിവിധ ജില്ലകളില്‍ നിന്നായി നിരവധി പേരാണ് ഇത്തരത്തില്‍ ഇവിടെയെത്തുന്നത്. സമീപത്തെ ഒരു സ്റ്റേഷനിലെ പോലീസുകാരനും ഇവിടെ നിത്യ സന്ദര്‍ശകനാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."