HOME
DETAILS

ലാഭകരമായ നഷ്ടങ്ങള്‍

  
backup
October 08 2016 | 19:10 PM

%e0%b4%b2%e0%b4%be%e0%b4%ad%e0%b4%95%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

ദരിദ്രയായ ഒരു വിധവയുടെ കഥയാണ്. വസ്ത്രം നെയ്തു ഉപജീവനം നടത്തുന്ന ഒരു പാവം കിളവി. നാലു പെണ്‍മക്കളാണവര്‍ക്കുള്ളത്. അവരുടെ പട്ടിണി മാറണമെങ്കില്‍ നെയ്ത വസ്ത്രങ്ങള്‍ മാര്‍ക്കറ്റില്‍ കൊണ്ടുപോയി വില്‍പന നടത്തണം. അതില്‍നിന്നു കിട്ടുന്നതാണ് ഏക വരുമാനം. ഒരിക്കല്‍ പതിവുപോലെ നെയ്ത വസ്ത്രങ്ങളുമായി അങ്ങാടിയിലേക്കു പോവുകയായിരുന്നു ആ സ്ത്രീ. വഴിക്കുവച്ചാണ് ഒരു വിചിത്ര സംഭവമരങ്ങേറുന്നത്. ഒരു പക്ഷി വന്ന് അവരുടെ കൈയിലുള്ള വസ്ത്രങ്ങള്‍ കൊത്തിപ്പറിച്ചൊരു പോക്ക്.
വല്ലാത്തൊരു പക്ഷിതന്നെ. ഒരു കരുണയുമില്ലാത്ത ജന്തു..!


ദിവസങ്ങളോളമുള്ള അധ്വാനവും ആകെയുള്ള വരുമാനവുമാണ്  നഷ്ടമായിരിക്കുന്നത്. ഇനി എന്തു ചെയ്യും..? ദുര്യോഗം താങ്ങാന്‍ വയ്യാതെ അവര്‍ ബോധംകെട്ടു വീണു. ബോധം തെളിഞ്ഞപ്പോള്‍ സങ്കടം കണ്ണീര്‍തുള്ളികളായി നിലത്തേക്കുറ്റി. പിന്നെ അതൊരു നിലവിളിയായി. അനാഥകളായ മക്കളെ ഇനിയെന്തു ചെയ്യുമെന്ന് ചോദിച്ചാണ് അവര്‍ നിലവിളിക്കുന്നത്. ആളുകള്‍ ചുറ്റും കൂടി. കാര്യമന്വേഷിച്ച അവര്‍ക്കും വല്ലാത്ത സങ്കടം. അന്നാട്ടിലാണ് സൂഫീ ലോകത്തെ കാര്‍ത്തികനക്ഷത്രമായ മഹതി നഫീസത്തുല്‍ മിസ്‌രിയ്യ താമസിക്കുന്നത്. അവര്‍ വേഗം ബീവിയുടെ അടുക്കലേക്ക് ആ സ്ത്രീയെ പറഞ്ഞയച്ചു. അവിടെയെത്തിയാല്‍ എന്തെങ്കിലുമൊരു പരിഹാരമുണ്ടാകാതിരിക്കില്ല.
പ്രതീക്ഷയേടെ ആ സ്ത്രീ നഫീസ ബീവിയുടെ അടുക്കലേക്കുപോയി. സംഭവങ്ങളെല്ലാം മഹതിക്ക് വിവരിച്ചുകൊടുത്തു.
'പാവം!'


കഥകേട്ട മഹതിയുടെ കരളലിഞ്ഞു. മറ്റൊന്നും ആലോചിച്ചില്ല. തന്റെ പ്രണയഭാജനമായ ദൈവം തമ്പുരാനോട് ഇതിനൊരു പരിഹാരം കാണിച്ചുതരാന്‍ അവര്‍ കൈകളുയര്‍ത്തി പ്രാര്‍ഥിച്ചു.
പ്രാര്‍ഥന കഴിഞ്ഞതേയുള്ളൂ. അതാ ഒരു പറ്റം ആളുകള്‍ മഹതിയുടെ വസതിയിലേക്കു കടന്നുവരുന്നു. എന്തോ നിധികിട്ടിയ സന്തോഷത്തിലാണവര്‍. മഹതിയുടെ അടുക്കലെത്തിയതും അവര്‍ പറഞ്ഞു: ''ഞങ്ങള്‍ക്കൊരു മഹാത്ഭുതം പറയാനുണ്ട്. യാത്രക്കാരാണു ഞങ്ങള്‍. ദിവസങ്ങളോളം കടലില്‍ യാത്ര ചെയ്യുകയായിരുന്നു. നിങ്ങളുടെ നാട്ടിലെത്താറായപ്പോള്‍ ഞങ്ങള്‍ സഞ്ചരിച്ച കപ്പല്‍ പൊളിഞ്ഞു. അകത്തേക്കു വെള്ളം കയറി. ഞങ്ങള്‍ മുങ്ങാനടുത്തു. കപ്പലിന്റെ ദ്വാരമടക്കാന്‍ പരമാവധി ശ്രമിച്ചു നോക്കിയെങ്കിലും കഴിഞ്ഞില്ല. അപ്പോഴാണ് ഒരു പക്ഷിവന്നു വസ്ത്രങ്ങളുടെ ഒരു ഭാണ്ഡം ഞങ്ങള്‍ക്കു മുകളിലേക്കിട്ടു തന്നത്. ഞങ്ങളതുകൊണ്ട് വേഗം ദ്വാരമടച്ചു. അങ്ങനെ രക്ഷപ്പെട്ടു വരികയാണ്. ജീവന്‍ തിരിച്ചുകിട്ടിയ ആ സന്തോഷത്തിന് നന്ദിയായി അഞ്ഞൂറു ദീനാര്‍ തരാനാണു ഞങ്ങളിവിടെ വന്നിരിക്കുന്നത്.''
യാത്രക്കാരുടെ സംഭ്രമജനകമായ ഈ അനുഭവം കേട്ടപ്പോള്‍ ബീവിയുടെ കണ്ണില്‍ നിന്നും കണ്ണീര്‍തുള്ളികളൊഴുകി. ഹൃദയം നാഥനിലേക്കു തിരിച്ചുവച്ചുകൊണ്ട് ഇങ്ങനെ മൊഴിഞ്ഞു:


''എന്റെ യജമാനാ, നിന്റെ അടിയാറുകളോട് എത്രവലിയ കാരുണ്യവും വാത്സല്യവുമാണ് നിനക്ക്.''
ബീവി വൃദ്ധയായ ആ സ്ത്രീയെ വിളിച്ചുവരുത്തിയിട്ടു ചോദിച്ചു: ''എത്രയ്ക്കാണ് നിങ്ങള്‍ ആ വസ്ത്രങ്ങള്‍ വില്‍ക്കാന്‍ കരുതിയത്? ''
''ഇരുപതു ദിര്‍ഹമിന്.''ആ സ്ത്രീ പറഞ്ഞു.
മഹതി പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. യാത്രക്കാര്‍ തന്ന അഞ്ഞൂറു ദീനാര്‍ ആ സ്ത്രീയുടെ കൈയില്‍ കൊടുത്തേല്‍പ്പിച്ചു. സന്തോഷത്തോടെ അവരാ സംഖ്യ സ്വീകരിച്ചു നേരെ വീട്ടിലേക്ക്.
ഇരുപതു വെള്ളിനാണയങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ പകരം അഞ്ഞൂറ് സ്വര്‍ണനാണയങ്ങള്‍ തിരികെ ലഭിക്കുക! അഥവാ, നഷ്ടത്തില്‍നിന്ന് ലാഭം മുളയ്ക്കുക. വിപദ്‌മേഘങ്ങളില്‍നിന്ന് അനുഗ്രഹവര്‍ഷങ്ങളുണ്ടാവുക. സന്താപം സന്തോഷത്തെ ജനിപ്പിക്കുക. ചിലപ്പോള്‍ സംഭവിക്കുന്നത് ഇങ്ങനെയൊക്കെയായിരിക്കും. അറബ് കവി അബൂതമ്മാമിന്റെ വരികള്‍ നോക്കൂ:
ഖദ് യുന്‍ ഇമുല്ലാഹു ബില്‍ ബല്‍വാ വഇന്‍ അളുമത്
വയബ്തലില്ലാഹു ബഅ്‌ളല്‍ ഖൗമി ബിന്നിഅമീ
(ചിലപ്പോള്‍ ആപത്തുകളിലൂടെയായിരിക്കും അല്ലാഹു അനുഗ്രഹങ്ങള്‍ നല്‍കുക. ചിലരെ അനുഗ്രഹങ്ങളിലൂടെയായിരിക്കും അവന്‍ പരീക്ഷിക്കുകയും ചെയ്യുക.)
ഖുര്‍ആന്‍ പറഞ്ഞു: ''ഒരു കാര്യം നന്മയുള്ളതായിരിക്കെ നിങ്ങള്‍ വെറുത്തെന്നു വരാം. ഒരു കാര്യം ദോഷമായിരിക്കെ നിങ്ങള്‍ ഇഷ്ടപ്പെട്ടെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.''(2: 216)
ലാഭകരമായ നഷ്ടങ്ങള്‍ സംഭവിക്കും ചിലപ്പോള്‍. നഷ്ടകരമായ ലാഭങ്ങളുമുണ്ടാകും. അജ്ഞരില്‍ അജ്ഞരായ നമുക്ക് ഇരു സന്ദര്‍ഭങ്ങളിലും സംയമനം പാലിക്കുക മാത്രമേ വഴിയുള്ളൂ. ദൈവം തമ്പുരാന്‍ കൈകളിലുള്ളത് എടുത്തു കൊണ്ടുപോകുമ്പോള്‍ മനസ് പൊട്ടിപ്പോകരുത്. ഒരുപക്ഷേ, കൂടുതല്‍ മെച്ചമായതിനെ കൈയില്‍ വച്ചുതരാന്‍ വേണ്ടിയായിരിക്കാം. പുതിയതു സ്ഥാപിക്കാന്‍ പഴയതു മാറ്റേണ്ടി വരുമല്ലോ.
പഴയ ചെരിപ്പ് ഊരിയൊഴിവാക്കിയാലേ പുതിയത് ധരിക്കാന്‍ കഴിയൂ. പഴയവസ്ത്രം അഴിക്കുന്ന പ്രശ്‌നമില്ലെന്നു പറഞ്ഞ് വാശിപിടിക്കുന്നവന് പുതിയ വസ്ത്രം ധരിക്കാനാവില്ല. പഴയ വീട് നിലകൊള്ളുന്നിടത്ത് പുതിയ വീട് പണിയണമെങ്കില്‍ പഴയതിനെ ഇടിച്ചുപൊളിക്കുക തന്നെ വേണം. ഇടിച്ചുപൊളിയില്‍ മനം നൊന്താല്‍ 'അട്ച്ചാപൊളി സാധാനം' നഷ്ടപ്പെടലായിരിക്കും അനന്തരഫലം.  
നഷ്ടങ്ങളുണ്ടാകുമ്പോള്‍ അക്ഷമ കാണിച്ചാല്‍ നഷ്ടം നഷ്ടം തന്നെ. നഷ്ടത്തില്‍ ക്ഷമ കൈകൊണ്ടാല്‍ നഷ്ടം നഷ്ടമല്ല, നഷ്ടവേഷമണിഞ്ഞ ലാഭമാണ്. അതിനാല്‍ ഏതുഘട്ടത്തിലും ക്ഷമ കൈക്കൊള്ളുക. അതിന്റെ തുടക്കം കൈപ്പാണെങ്കിലും ഒടുക്കം മധുരമാണ്.
ലഇന്‍ കാന ബഅ്‌ളുസ്വബ്‌രി മുര്‍റന്‍ മദാഖുഹു
ഫഖദ് യുജ്തനാ മിന്‍ ബഅ്ദിഹീഥ്ഥമറുല്‍ ഹുല്‍വു
(ചില ക്ഷമയ്ക്ക് കൈപ്പാണു രുചിയെങ്കിലും മധുരക്കനി കൊയ്‌തെടുക്കപ്പെടലാണ് ശേഷമുണ്ടാകാറുള്ളത്).




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  37 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago