HOME
DETAILS
MAL
സ്മാര്‍ട്ട് സിറ്റി പാര്‍ട്ണര്‍ ഇക്കോസിസ്റ്റം രൂപീകരിച്ചു
backup
May 10 2016 | 08:05 AM
കൊച്ചി : രാജ്യത്തെ സ്മാര്‍ട്ട് സിറ്റി അവസരങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്രദമാക്കുന്നതിന്, 12 സ്ഥാപനങ്ങളെ ചേര്‍ത്ത്, സ്മാര്‍ട്ട് സിറ്റി പാര്‍ട്ണര്‍ ഇക്കോ സിസ്റ്റത്തിന് ഡെല്‍ ഇന്ത്യ രൂപം നല്കി. സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന സ്ഥാപനങ്ങളുടെ ഒരു കൂട്ടായ്മയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ 100 സ്മാര്‍ട്ട് സിറ്റികള്‍ എന്ന പദ്ധതി പ്രകാരം ബിസിനസ്, നിക്ഷേപക കാലാവസ്ഥ അനുകൂലമാക്കുകയും, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുകയുമാണ് ലക്ഷ്യം. മാലിന്യ നീക്കം, ഊര്‍ജ മാനേജ്മെന്റ്, ട്രാഫിക് മാനേജ്മെന്റ് എന്നിവ കാര്യക്ഷമമാക്കാനും നിരീക്ഷിക്കാനും ഉള്ള സംവിധാനം കൂടിയാണിത്. കമ്പ്യൂട്ട്, സ്റ്റോറേജ്, ഡേറ്റ സെന്റര്‍, വെര്ച്വലൈസേഷന്, നെറ്റ്വര്‍ക്ക് തുടങ്ങിയ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളും ഈ കൂട്ടായ്മയിലുണ്ടാകും. മാലിന്യ നീക്കവും നിരീക്ഷണവും, സ്മാര്‍ട്ട് സിറ്റി ഓപ്പറേഷന് ട്രാക്കിങ്ങും നിയന്ത്രണവും, സ്മാര്‍ട്ട് വീഡിയോ അനലിറ്റിക്സ്, ഇന്റലിജന്റ് ട്രാഫിക് മാനേജ് മെന്റ്, സ്മാര്‍ട്ട് വാട്ടര്‍, ഗ്രിഡ് മാനേജ്മെന്റ്, പൊതു ഗതാഗതം, സുഗമമായ ഗതാഗത മാനേജ്മെന്റ്, അപകട, അടിയന്തിര ഘട്ട മാനേജ്മെന്റ്, നഗര നിരീക്ഷണ സംവിധാനം, തെരുവ് വിളക്ക് സംവിധാനം എന്നിവ കൈകാര്യം ചെയ്യാനുള്ള പരിപാടികള്‍ക്ക് കൂട്ടായ്മ രൂപം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."