കേരളത്തിന് സാക്ഷരതാനയം വരുന്നു
തിരുവനന്തപുരം: സാക്ഷരതാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നയരൂപീകരണത്തിന് സാക്ഷരതാമിഷന്‍ തയാറെടുക്കുന്നു. 18 ലക്ഷത്തോളം നിരക്ഷരരെ സാക്ഷരരാക്കുകയെന്നതാണ് ഇതിന്റെ പ്രഥമ ദൗത്യം. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടന്ന നയരൂപീകരണ ശില്‍പശാലയിതിനു തുടക്കമിട്ടു. തുടര്‍വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയും ആരോഗ്യം, നിയമം, പരിസ്ഥിതി, സ്ത്രീ പദവി തുടങ്ങിയ മേഖലകളില്‍ സാമൂഹിക സാക്ഷരതാപദ്ധതികള്‍ നടപ്പാക്കുകയും ചെയ്തുകൊണ്ടണ്ട് കേരളത്തില്‍ ജനകീയസംരംഭമായി പ്രസ്ഥാനത്തെ മാറ്റിത്തീര്‍ക്കുകയാണ് ലക്ഷ്യങ്ങള്‍. ഭിന്നശേഷിയുള്ളവര്‍, ഭിന്നലിംഗക്കാര്‍ തുടങ്ങിയവരെ ശാക്തീകരിക്കുകയെന്നതും ലക്ഷ്യമാണ്.
എ. സമ്പത്ത് എം.പി, സി.പി നാരായണന്‍ എം.പി, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, കെ.കെ കൃഷ്ണകുമാര്‍, എം.ജി. ശശിഭൂഷന്‍, എന്‍. ജഗജീവന്‍, മനോജ് പുതിയവിള, പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, എ. മീരാസാഹിബ്, ഡോ.എം.എ.അസ്‌കര്‍, ഡോ. വിന്‍സെന്റ്, സൗമ്യ, ഡോ.സി.എസ് വെങ്കിടേശ്വരന്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ഡയരക്ടര്‍ ഡോ.പി.എസ് ശ്രീകല അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."