പുത്തന്‍ ഉടുപ്പുകളും ഭക്ഷണവുമായി ബിഷപ്പ് ആദിവാസി കോളനിയിലെത്തി
കാളികാവ്: ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ വെറ്റിലക്കൊല്ലി ആദിവാസികള്‍ക്കു വസ്ത്രവും ഭക്ഷണവുമായി മലബാര്‍ ഭദ്രാസന ബിഷപ്പ് ഡോക്ടര്‍ സക്കറിയ മാര്‍ തിയോഫിലോസ് എത്തി. ആദിവാസികളുടെ ക്ഷേമത്തിനു മുന്‍ഗണന നല്‍കുന്ന ബിഷപ്പ് കുട്ടികള്‍ക്ക് ഒരു വര്‍ഷം ഉയോഗിക്കാനുള്ള വസ്ത്രങ്ങളാണു നല്‍കിയത്. ഭദ്രാസനയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആദിവാസി യുവതി യുവാക്കളുടെ കല്യാണവും ബിഷപ്പ് മുന്‍കൂട്ടി നടത്തി കൊടുത്തിരുന്നു.
മലപ്പുറം കോഴിക്കോട് ജില്ലകളിലെ ആദിവാസികളെ സംഘടിപ്പിച്ചാണു കല്യാണം നടത്തിയത്. വിവാഹിതര്‍ക്ക് ഓരോ ലക്ഷം രൂപയും ഒരു പവന്‍ സ്വര്‍ണവും സമ്മാനമായി നല്‍കി. വധുവരന്‍മാര്‍ക്കു വസ്ത്രവും വധുവിന്റെ മാതാവിനുള്ള വസ്ത്രവും വിവാഹസദ്യയും നടത്തി. ഇതിനെല്ലാം പുറമെയാണു ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബിഷപ്പ് കോളനിയില്‍ നേരിട്ടെത്തിയത്.
കുട്ടികള്‍ക്കു മൂന്നു കൂട്ടം വസ്ത്രങ്ങള്‍ വീതമാണു നല്‍കിയത്. തുടര്‍ന്ന് പാചകം ചെയ്ത് കൊണ്ടുവന്ന വിഭവ സമൃദ്ധമായ ഭക്ഷണവും വിതരണം ചെയ്തു. നിലമ്പൂര്‍ കളത്തിന്‍ കടവില്‍ മഹിളാ സമഖ്യയുടെ കീഴില്‍ നടത്തുന്ന ആദിവാസി യുവതികള്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രവും ബിഷപ്പ് സന്ദര്‍ശിച്ചു. തൊഴില്‍ പരിശീലകരായ 50 ല്‍ എറെ യുവതികള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുകയും ചെയ്തു. മുക്കം കട്ടാങ്കല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മലബര്‍ ഭദ്രാസനയുടെ അമരക്കാരനാണ് ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബിഷപ്പ് ഡോക്ടര്‍ സക്കറിയ മാര്‍ തിയോഫിലോസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."