HOME
DETAILS
MAL
ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകി അത്താഴക്കൂട്ട് പദ്ധതി
backup
October 08 2016 | 20:10 PM
തിരൂര്‍: ദാരിദ്ര്യവും മറ്റു പ്രശ്നങ്ങളും കാരണം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകി ജീവകാരുണ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന തിരൂര്‍ പഴംകുളങ്ങര അല്‍ അമീന് സാധുസംരക്ഷണ സമിതി അത്താഴക്കൂട്ട് പദ്ധതി തുടങ്ങുന്നു. വിവാഹം പോലുള്ള ആഘോഷങ്ങളില്‍ ബാക്കി വരുന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണു സമിതി തുടക്കത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
തിരൂര്‍ നഗരത്തില്‍ വഴിതെറ്റി വരുന്നവര്‍ക്കും യാചകര്‍ക്കും ഭക്ഷണം എത്തിച്ചുകൊടുക്കാനും തീരുമാനമുണ്ട്. ആഘോഷ പരിപാടികളില്‍ ഭക്ഷണം മിച്ചം വരുന്നവര്‍ 9847548670, 6646445490, 8129010013 നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് അല്അമീന് സാധുസംരക്ഷണ സമിതി സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."