മൊബൈല്‍ ഡയാലിസിസ് യൂനിറ്റ് മരണശയ്യയില്‍
പേരൂര്‍ക്കട: ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഡയാലിസിസ് യൂനിറ്റ് വാഹനം മരണശയ്യയില്‍. നേരത്തേ ജില്ലാപഞ്ചായത്ത് ഓഫിസില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം ഇപ്പോള്‍ പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയില്‍ ആണ് ഉള്ളത്. ഓണത്തിന് തൊട്ടുമുമ്പ് എത്തിയ വാഹനം ഇതുവരെ ഇവിടെ നിന്ന് മാറ്റിയിട്ടില്ല.
88 ലക്ഷം രൂപ മുടക്കിയാണ് വാഹനം ഒരുക്കിയത്. എന്നാല്‍ ഒരു മാസം പോലും ശരിയായ രീതിയില്‍ വാഹനം ഉപയോഗിക്കാന്‍ പറ്റിയില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ലക്ഷങ്ങള്‍ മുടക്കി ഒരുക്കിയ വാഹനം വെയിലും മഴയുമേറ്റ് നശിക്കുകയാണ്. തീര്‍ത്തും ഉപയോഗിക്കാനാവാത്ത സാഹചര്യമായതിനാലാണ് വാഹനം മാറ്റിയിട്ടിരിക്കുന്നതെന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പറഞ്ഞു.
തങ്ങളുടെ ഭരണസമിതി അധികാരത്തില്‍ വന്നപ്പോള്‍ രണ്ടുതവണ അറ്റകുറ്റപ്പണി നടത്തി. വലിയ തുക ഇതിനായി വേണ്ടിവന്നു. എന്നിട്ടും പ്രശ്നം പൂര്‍ണമായി പരിഹരിക്കാനായില്ല. ഇത് വാങ്ങിയ കാലത്തു തന്നെ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായാണ് മനസ്സിലാക്കുന്നത്. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."