HOME
DETAILS
MAL
എല്ലാവര്ക്കും നന്ദി: ഹരീഷ് റാവത്ത്
backup
May 10 2016 | 14:05 PM
ഉത്തരാഖണ്ഡ്: സംസ്ഥാനത്ത് ഇതുവരെയുണ്ടായിരുന്ന അനിശ്ചിതത്വത്തിന്റെ കാര്‍മേഘങ്ങള്‍ നാളത്തെ സുപ്രിം കോടതി വിധിയോടെ നീങ്ങുമെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്. വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചതിന് അദ്ദേഹം നിയമസഭാംഗങ്ങള്‍ക്കും സുപ്രിംകോടതിക്കും നന്ദി പറഞ്ഞു.
ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയത് കേന്ദ്രത്തിനു കനത്ത തിരിച്ചടിയായി. 71 അംഗ സഭയില്‍ സര്‍ക്കാരിനനുകൂലമായി 34 വോട്ട് ലഭിച്ചു. ബി.ജെ.പിക്ക് 28 വോട്ട് മാത്രമാണ് ലഭിച്ചത്. തങ്ങള്‍ പ്രതിപക്ഷത്തിരിക്കാന്‍ തയാറാണെന്ന് തോല്‍വി സമ്മതിച്ച് ബി.ജെ.പി അംഗങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."