പരിസ്ഥിതി ലോല വിഷയത്തില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം ജനകീയ സമരം നടത്തുമെന്ന് എം.എല്‍.എ
ഇരിട്ടി:കേരളത്തിലെ 123 വില്ലേജുകള്‍ പൂര്‍ണമായും പരിസ്ഥിതി ലോല മേഖലയില്‍ തന്നെയാണെന്ന് ഹൈക്കോടതിയില്‍ കേരള സര്‍ക്കാര്‍ സത്യവാങ് മൂലം സമര്‍പ്പിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് സണ്ണി ജോസഫ് എം.എല്‍.എ.
വ്യക്തമായി പഠിക്കാതെയും, മനസിലാക്കാതെയും, കേരളത്തിന്റെ വാദങ്ങള്‍ക്ക് വിരുദ്ധമായി സത്യവാങ് മൂലം സമര്‍പ്പിച്ചത് കേരളത്തിന് തിരിച്ചടിയാകും. ഇതു പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എം.എല്‍.എ പറഞ്ഞു.
കാര്‍ഷിക മേഖലകളിലുള്പ്പെട്ട പരിസ്ഥിതി ലോല പ്രദേശങ്ങളെ ഒഴിവാക്കികൊണ്ടണ്ട് 2015 സപ്തംബര്‍ നാലിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വിഞ്ജാപനം പുറപ്പെടുവിച്ചിരുന്നു.
പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് കേരളത്തിലെ 123 വില്ലേജുകളെയും ഒഴിവാക്കികൊണ്ടണ്ട് ബയോ ഡൈവേഴ്സിറ്റി വേള്‍ഡിന്റെ വെബ്സൈറ്റില്‍ ഭൂപടം പ്രസിദ്ധീകരിച്ചതുമാണ്. ഇത്തരം വസ്തുതകള്‍ നിലനില്‍ക്കെയാണ് യാതൊരു പഠനവും നടത്താതെ കേരള സര്‍ക്കാരിന് വേണ്ടണ്ടി ചീഫ് സെക്രട്ടറിയുടെ പേരില്‍ ഹൈക്കോടതിയില്‍ സത്യവാങ്ങ് മൂലം സമര്‍പ്പിച്ചത്.
ഇത് കേരള ജനതയോടുള്ള വഞ്ചനയാണെന്നും ഇതിനെതിരെ ബഹുജനങ്ങളെ അണി നിരത്തി ശക്തമായ ജനകീയ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."