HOME
DETAILS
MAL
കെ.എം.സി.സി ധനസഹായം നല്കി
backup
October 08 2016 | 21:10 PM
ഫറോക്ക്: മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് സഹായ ഹസ്തവുമായി റിയാദ് കെ.എം.സി.സി ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി. കൊളത്തറ റഹ്മാന് ബസാറിലെ പരേതനായ പുളിക്കല്‍ മുക്കത്ത് മുസ്തഫയുടെ കുടുംബത്തിനാണ് കെ.എം.സി.സി ഭാരവാഹികള്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്കൊപ്പം വീട്ടിലെത്തി സഹായധനം കൈമാറിയത്.
സംസ്ഥാന ലീഗ് സെക്രട്ടറി എം.സി മായിന്‍ ഹാജി തുക ചെറുവണ്ണൂര്‍ നല്ലളം പഞ്ചായത്ത് ട്രഷറര്‍ പി. ഇമ്പിച്ചിക്കോയക്ക് കൈമാറി. ചടങ്ങില്‍ കെ.എം.സി.സി വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് പെരുമുഖം അധ്യക്ഷനായി. മണ്ഡലം ലീഗ് ജന. സെക്രട്ടറി കെ.കെ ആലിക്കുട്ടി, പാലോറ തന്‍സി, ബി. അഷ്റഫ്, കെ. ഷാഹുല്‍ ഹമീദ്, മൊയ്തീന് ചെറുവണ്ണൂര്‍, അക്ബര്‍ വേങ്ങാട്ട്, മനാഫ് മണ്ണൂര്‍, സി.കെ ഹംസക്കോയ, ഹനീഫ നിലാട്ടിയില്, മൊയ്തീന് പെരുമുഖം, ജലീല്‍ കല്ലംപാറ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."