ബ്രഹ്മപുത്രയുടെ പോഷകനദിയിലെ അണക്കെട്ട്: ഇന്ത്യയെ ബാധിക്കില്ലെന്ന് ചൈന
ബീജിങ്: ടിബറ്റിലൂടെയുള്ള ബ്രഹ്മപുത്ര നദിയുടെ കൈവഴി അടച്ചത് ഇന്ത്യയിലേക്കുള്ള നദിയുടെ ഒഴുക്കിനെ ബാധിക്കില്ലെന്ന് ചൈന. ബ്രഹ്മപുത്രയില്‍ ജലവൈദ്യുത പദ്ധതിക്കായി വമ്പന്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചൈന ബ്രഹ്മപുത്രയുടെ ഇന്ത്യയിലേക്കുള്ള കൈവഴി അടച്ചത്.
ബ്രഹ്മപുത്ര നദിയുടെ കൈവഴിയായ സിയാബു നദിയിലാണ് ലാല്‍ഹോ എന്ന് പേരിട്ടിരിക്കുന്ന പുതിയ വൈദ്യുത പദ്ധതി വരുന്നത്. സിക്കിമിനു സമീപത്തൂടെ അരുണാചല്‍ പ്രദേശിലേക്കാണ് ബ്രഹ്മപുത്ര ഒഴുകുന്നത്. അതിനാല്‍ തന്നെ ചൈനയുടെ ഈ നടപടി ഇന്ത്യയെ കാര്യമായി തന്നെ ബാധിക്കുമെന്ന് ഇന്ത്യ ആശങ്കപ്പെട്ടിരുന്നു.
എന്നാല്‍ ഡാം നിര്‍മിക്കാനുദ്ദേശിക്കുന്ന പോഷകനദി പൂര്‍ണമായും ചൈനയുടെ ഭൂപ്രദേശത്തുകൂടെയാണ് ഒഴുകുന്നത്. അതിനാല്‍ തന്നെ നിര്‍മാണം ഇന്ത്യയെ ബാധിക്കില്ലെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഏറെ ചെലവേറിയ ചൈനയുടെ ഈ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം 2014 ലാണ്് ആരംഭിച്ചത്. 2019 ല്‍ നിര്‍മാണം പൂര്‍ത്തിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."