ബഹ്‌റൈനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്
മനാമ: ബഹ്‌റൈനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുള്ളതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിട്ടി (എല്‍.എം.ആര്‍.ഏ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.
ഈ വര്‍ഷത്തെ രണ്ടാം പാദത്തിലെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ നിര്‍മ്മാണമേഖലയിലേക്കുള്ള വിസക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുള്ളതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
പുതിയ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് 1,11,002 വീട്ടുവേലക്കാര്‍ നിയമ വിധേയമായി ജോലി ചെയ്യുന്നുണ്ട്. കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ് കൂടുതല്‍ വിസകള്‍ നല്‍കിയിട്ടുള്ളത്. ആകെ വിതരണം ചെയ്ത വിസയുടെ 35.3 ശതമാനവും കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ്. ഹോള്‍സെയില്‍റീട്ടെയില്‍ മേഖലയില്‍ 17.4 ശതമാനവും ഉല്‍പ്പാദനമേഖലയില്‍ 13.4 ശതമാനവും വിസ ഈ വര്‍ഷം രണ്ടാം പാദത്തില്‍ വിതരണം ചെയ്തു. എല്‍.എം.ആര്‍.ഏ. പ്രവര്‍ത്തനമാരംഭിച്ച ശേഷം ഓരോ ക്വാര്‍ട്ടറിലും കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്കുള്ള വിസയ്ക്ക് ആവശ്യക്കാരേറെയാണെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ജോലി ചെയ്യുന്ന ബഹ്‌റൈനികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 1,58,437 ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,59,711 ആയി വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ ജോലി ചെയ്തിരുന്ന വിദേശികളുടെ എണ്ണം 5,51,859 ഈയിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5,95,151 ആയിവര്‍ദ്ധിച്ചിരിക്കുന്നു.
തൊഴിലെടുക്കുന്ന വിദേശീയരുടെ എണ്ണത്തില്‍ 7.8 ശതമാനം വര്‍ദ്ധനവാണ് കാണിക്കുന്നത്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ആകെ വിതരണം ചെയ്ത പെര്‍മിറ്റുകളുടെ എണ്ണം 58,505 ആണ്. ഇതില്‍ 49,538 എണ്ണം തൊഴില്‍വിസയും 444 എണ്ണം നിക്ഷേപകവിസയും 246 എണ്ണം താല്‍ക്കാലികവിസയും 8,277 എണ്ണം ആശ്രിതര്‍ക്കുള്ള വിസയുമാണ്. ഇതേ കാലയളവില്‍ പുതുക്കിയ വിസകളുടെ എണ്ണം 41,265 ആണ്. ഇതില്‍ 30,532 എണ്ണം തൊഴില്‍വിസയും 219 എണ്ണം നിക്ഷേകരുടേതും 217 എണ്ണം താല്‍ക്കാലിക വിസയും 10,297 ആശ്രിതരുടെ വിസയുമാണ്. രാജ്യത്ത് പ്രൈവറ്റ് സെക്ടറില്‍ ജോലി ചെയ്യുന്ന ബഹ്‌റൈനികളുടെ എണ്ണം 1,03,537 ആണെങ്കില്‍ പബഌക് സെക്ടറില്‍ ജോലി ചെയ്യുന്നത് 56,174 പേരാണ്. 4,74,118 വിദേശികള്‍ പ്രൈവറ്റ് സെക്ടറില്‍ ജോലി ചെയ്യുമ്പോള്‍ 10,031 പേര്‍ മാത്രമാണ് പബഌക് സെക്ടറില്‍ ജോലി ചെയ്യുന്നത്.
2010ല്‍ സര്‍ക്കാര്‍ ഔദ്യോഗിക മായി പുറത്തുവിട്ട സെന്‍സസ് പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് ബഹ്‌റൈനില്‍ സ്വദേശികളേക്കാള്‍ കൂടുതലുള്ളത് വിദേശികളാണ്. 2010 വരെ മാത്രമുള്ള കണക്കുകള്‍ പ്രകാരം 46 ശതമാനം സ്വദേശികളുള്ളപ്പോള്‍ വിദേശികളുടെ എണ്ണം 54 ശതമാനമായിരുന്നു. ആകെയുള്ള 12,34,596 പേരില്‍ 6,66,172 വിദേശികളും 5,68,424 സ്വദേശികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."