ബഹ്റൈനില്‍ ഇന്ത്യക്കാരന്റെ ഫഌറ്റില്‍ കവര്‍ച്ച ലോക്കര്‍ മോഷണം പോയി
മനാമ: ബഹ്റൈനില്‍ ഇന്ത്യക്കാരന്റെ ഫഌറ്റില്‍ വന്‍ കവര്‍ച്ച. വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന അലമാരയിലെ ലോക്കര്‍ മോഷണം പോയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇവിടെ സിഞ്ച് പ്രവിശ്യയില്‍ താമസിക്കുന്ന ന്യൂ മില്ലേനിയം സ്കൂളിന് എതിര്‍വശത്തെ സുഡാനി ക്ലബ്ബിനു സമീപത്തെ ഫഌറ്റിലെ രണ്ടാം നിലയില്‍ താമസിക്കുന്ന കോയമ്പത്തൂര്‍ സ്വദേശി സെന്തില്‍ കുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മോഷണം പോയ ലോക്കറില്‍ 3000 ഡോളറും 60 ഗ്രാം തൂക്കം വരുന്ന സ്വര്‍ണവും ഉണ്ടായിരുന്നതായി സെന്തില്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.
വീടിന്റെ പിറകുവശത്തെ അറ്റകുറ്റപ്പണിക്കായി സ്ഥാപിച്ചിരുന്ന സ്കൈഫോള്ഡിങിലൂടെ ബാല്‍ക്കണിയില്‍ കയറി ജനല്‍ വഴിയാണ് മോഷ്ടാക്കള്‍ അകത്തു പ്രവേശിച്ചിരുന്നതെന്ന് കരുതുന്നു. രാത്രി ഏഴ് മണിക്ക് വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് കവര്‍ച്ച നടന്നത്. രാത്രി 12 മണിക്ക് വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ് വാതില്‍ തുറന്നിട്ടതു ശ്രദ്ധയില്‍ പെട്ടത്. ബെഡ്റൂമില്‍ ചെന്ന് നോക്കിയപ്പോഴാണ് ലോക്കര്‍ സ്ഥാപിച്ച സ്ഥലം തുരന്ന നിലയില്‍ കണ്ടത്. പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."