HOME
DETAILS
MAL
നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു; മൂന്നു പേര്‍ക്ക് പരുക്ക്
backup
October 09 2016 | 18:10 PM
കടുത്തുരുത്തി: നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലിടിച്ചു അപകടം.
കാര്‍ യാത്രക്കാരായ യുവതിക്കും മക്കള്‍ക്കും പരുക്കേറ്റു. കടുത്തുരുത്തിയില്‍ പുളിക്കിയില്‍ ഷിന്റു തോമസ് (31), മക്കളായ ശ്രൂതിക (5), റയാന്‍ (1) എന്നിവര്‍ക്കാണു പരുക്കേറ്റത്.
ഇന്നലെ വൈകൂന്നേരം 6.45ന് ഏറ്റുമാനൂര്‍-വൈക്കം റോഡില്‍ ആപ്പാഞ്ചിറ ഫയര്‍ സ്റ്റേഷന് സമീപമാണ് അപകടം.
പരുക്കേറ്റവരെ മുട്ടുചിറ എച്ച്.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."