ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് പ്രത്യേക പുനരധിവാസ പാക്കേജ് വേണം: സവ
ആലപ്പുഴ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെട്ട് ജോലി നഷ്ടപ്പെട്ടു മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യക പാക്കേജുകള്‍ പ്രഖ്യാപ്പിക്കണമെന്ന് സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവ) കിഴക്കന്‍ പ്രവിശ്യ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ അവിശ്യപ്പെട്ടു.
ദിവസത്തില്‍ കുടുംബത്തോടൊപ്പം എത്ര സമയം ചിലവഴിക്കാന്‍ കഴിയുന്നു, മാതാപിതാക്കളെ ആഴചയില്‍ എത്ര തവണ വിളിക്കാറുണ്ട്, ജീവിതത്തില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന കാരണങ്ങള്‍, ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി, ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ആരെ, പകല്‍ കിനാവ് കാണാറുണ്ടോ, ആരാകാനായിരുന്നു ആഗ്രഹം, ഒരു വാരം കിട്ടിയാല്‍ എന്താവും ആവിശ്യപ്പെടുക, പെട്ടന്ന് ദേഷ്യപ്പെടുമോ, ആരോടാണ് ഏറ്റവും അധികം തവണ ദേഷ്യപ്പെടെണ്ടിവന്നിട്ടുള്ളത് എന്ന് തുടങ്ങി സ്വയം മാര്‍ക്കിടല്‍ വരെ അടങ്ങിയ പതിനേഴ് ചോദ്യങ്ങള്‍ അടങ്ങിയതായിരുന്നു കണ്‍വന്‍ഷനില്‍ വന്ന പ്രവര്‍ത്തകര്‍ക്ക് പൂരിപ്പിച്ചു നല്‍കാന്‍ വേണ്ടി നല്‍കിയ ക്രഡാന്‍ഷിയല്‍ ഫോം വിവിധ സംഘടനകളില്‍ പ്രവര്‍ത്തന പരിചയമുള്ള സവയുടെ അഗങ്ങള്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. ഇത് സ്വയം വിലയിരുത്തലിനുള്ള അവസരമായി കണ്ട് രസകരമായും ചിന്തനീയമായാണ് പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ക്ക് മറുപടി എഴുതിയത്.
ഭൂരിഭാഗത്തിനും ജീവിത സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നത് തൊഴില്‍, സാമ്പത്തികം എന്നീ മേഖലകളില്‍ നിന്നാണ് എന്നത് പ്രവാസികളുടെ പൊതുഅവസ്ഥയാണ്.
അസന ഫാത്തിമയുടെ ഖിര്‍അത്തോട് കൂടി ആരംഭിച്ച കണ്‍വന്‍ഷനില്‍ സവ പസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു.
ജനറല്‍സെക്രട്ടറി റിയാസ് ഇസമായില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബൈജു കുട്ടനാട് സ്വാഗതവും ജോര്‍ജ് നെറ്റോ നന്ദിയും പറഞ്ഞു. ജോഷി ബാഷ പ്രമേയവും സയീദ് ഹമദാനി ക്രഡാന്‍ഷിയല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
യഹിയ കോയ, കെ.കൃഷ്ണകുമാര്‍, നസീര്‍ അലി പുന്നപ്ര, റോയ് കല്ലിശ്ശേരി, പോള്‍പൗലോസ്, റാസി ഷെയ്ഖ് പരിത്, മാത്യു കെ.വി.,ഗോപാലകൃഷ്ണന്‍ നായര്‍,നഫ്‌സല്‍ അബ്ദുല്‍ റഹ്മാന്‍, സലാം അബ്ദുല്‍ റഹ്മാന്‍, എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."