മുഖ്യമന്ത്രിക്കെതിരേയുള്ള ആരോപണം ബോധപൂര്‍വമെന്നു സൂചന
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള ആരോപണം ബോധപൂര്‍വമെന്നു സൂചന. വ്യവസായവകുപ്പു മന്ത്രി ബന്ധുക്കളെ നിയമിച്ച നടപടിക്കെതിരേ പിണറായി വിജയന്‍ രംഗത്തുവന്നതും നിയമനത്തിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നതും ചിലരെ ചൊടിപ്പിച്ചതിന്റെ ഫലമാണ് ഈ ആരോപണമെന്ന് വിലയിരുത്തുന്നുണ്ട്.
പി.കെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റും ഈ ശ്രമത്തിന്റെ ഭാഗമായി കണക്കാക്കുന്നു. പിണറായിയുടെ ഭാര്യാ സഹോദരിയുടെ മകനായ നവീനെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റാന്‍ഡിങ് കോണ്‍സലാക്കിയെന്നാണ് ആരോപണം. നവീന്‍ 14 വര്‍ഷമായി അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നയാളാണ്. സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആവാനുള്ള യോഗ്യത അദ്ദേഹത്തിനുണ്ടെന്നതിനു പുറമേ സി.പി.എം അനുകൂല അഭിഭാഷക സംഘടനയുടേയും ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനുമാണ്.
ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ വകുപ്പില്‍ ഉള്‍പ്പെടുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നവീനെ നിയമിച്ചത് അഭിഭാഷക സംഘടനയുടെ ശുപാര്‍ശകൂടി കണക്കിലെടുത്താണെന്നും ഇതു സ്വാഭാവികമായ നടപടിക്രമമാണെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. ചിലര്‍ മനപൂര്‍വം വിവാദമുണ്ടാക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും നവീന്റെ നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യാതൊരുവിധ ഇടപെടലും നടത്തിയിട്ടില്ലെന്നുമാണു പിണറായിയോട് അടുപ്പമുള്ളവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."