HOME
DETAILS

വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി എക്‌സൈസ് ഓഫീസിനു സ്ഥലം അനുവദിച്ചു

  
backup
October 09 2016 | 20:10 PM

%e0%b4%b5%e0%b4%be%e0%b4%9f%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d

 

മഞ്ചേരി:കഴിഞ്ഞ 13വര്‍ഷമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മഞ്ചേരി മേലാക്കത്തെ എക്‌സൈസ് റെയ്ഞ്ച് ഓഫീസിനു പുതിയ സ്ഥലം അനുവദിച്ചു. മഞ്ചേരി മലപ്പുറം റോഡിലെ കോ ഓപ്പറേറ്റീവ് കോളജിനു സമീപ്പത്ത് 35 സെന്റ് സ്ഥലമാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇതു റവന്യു വകുപ്പ് മഞ്ചേരി എക്‌സൈസ് വകുപ്പിനു നല്‍കിയിരുന്നുവെങ്കിലും സര്‍വേ നമ്പറിലെ ചില അപാകതകള്‍ കാരണം ഉടമസ്ഥാവകാശം എക്‌സൈസ് വകുപ്പിനു വിട്ടുകിട്ടിയിരുന്നില്ല. എന്നാല്‍ അതു പരിഹരിച്ച് സ്ഥലം എക്‌സൈസ് വകുപ്പിനു കൈമാറിയതായുള്ള ഓര്‍ഡര്‍ കഴിഞ്ഞ ദിവസം ലഭിച്ചതായി അധികൃതര്‍ പറഞ്ഞു. ഇനി വേണ്ടത് ആധുനിക സൗകര്യങ്ങളോടെയുള്ള ഓഫീസ് കെട്ടിടമാണ്. സ്വന്തമായി ഭൂമി ലഭ്യമായ മുറക്ക് കെട്ടിടം പണിയുന്ന നടപടികള്‍കൂടി വേഗത്തിലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചുറ്റുമതിലുകളോ, ഗെയ്‌റ്റോ ഇല്ലാത്ത ഈ ഓഫീസ് സുരക്ഷാ സംബന്ധമായ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. പരിമിതമായ സൗകര്യങ്ങളുള്ള ഈ കെട്ടിടത്തില്‍ ഉദ്യോഗസഥര്‍ക്കു ഇരിക്കാനും തൊണ്ടി മുതലുകള്‍ സൂക്ഷിക്കുന്നതിനും വേണ്ടവിധം ഇടമില്ല. ഇടുങ്ങിയ കെട്ടിടം പ്രദേശത്തെ സ്വകാര്യ വ്യക്തി വാടക്കു നല്‍കിയതാണ്. മഞ്ചേരിയും പരിസരങ്ങളും കഴിഞ്ഞ കുറെ വര്‍ഷമായി ലഹരി മാഫിയകളുടെ താവളമായിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഇതുപോലെയുള്ള ഒരു നഗരത്തില്‍ എക്‌സൈസ് വകുപ്പിനു ഭാരിച്ച ചുമതലകളാണ് നിര്‍വഹിക്കാനുള്ളത്. ഭൗതിക അസൗകര്യങ്ങള്‍ പലപ്പോഴും വകുപ്പിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു തടസമാകാറുണ്ടന്ന ആക്ഷേപം ശക്തമായിരുന്നു. അരീക്കോട്, എടവണ്ണ, കാവനൂര്‍, കീഴുപറമ്പ്, തൃക്കലങ്ങോട്, പാണ്ടിക്കാട്, പുല്‍പ്പറ്റ, ഊര്‍ങ്ങാട്ടിരി, ചീക്കോട് എന്നി ഒന്‍പത് പഞ്ചായത്തുകളും മഞ്ചേരി നഗരസഭയുമാണ് ഈ ഓഫീസിനു കീഴില്‍ വരുന്ന പ്രദേശങ്ങള്‍.
ഉദ്യോഗസ്ഥരുടെ കുറവും പ്രധാന പ്രശ്‌നമായി നിലനില്‍ക്കുന്നുണ്ട്. നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള മാഫിയകളെ അമര്‍ച്ചചെയ്യുന്നതിനു ജീവനക്കാരും മറ്റു ഭൗതിക സൗകര്യങ്ങളും കൂടുതല്‍ ആവശ്യമായി വന്നിരിക്കുകയാണ്. ഓഫീസിനു പുതുതായി സ്ഥലം അനുവദിച്ചത് തുടര്‍ന്നുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കു ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago