വിദ്യാഭ്യാസ രംഗത്തെ തുഗ്ലക്കന്‍ പരിഷ്ക്കാരങ്ങള്‍ അധ്യാപകര്‍ ചെറുക്കണം: പി.കെ കുഞ്ഞാലിക്കുട്ടി
വേങ്ങര: വിദ്യാഭ്യാസരംഗത്തെ തുഗ്ലക്കന്‍ പരിഷാകാരങ്ങളെ അധ്യാപകര്‍ ഒന്നിച്ചുനിന്നു ചെറുക്കണമെന്നും യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നേട്ടങ്ങള്‍ ഇല്ലാതാക്കി വിദ്യാഭ്യാസ മേഖല കച്ചവടക്കാര്‍ക്ക് തുറന്നുകൊടുക്കുന്ന സര്‍ക്കാറിന്റെ നടപടികളെ പരാജയപ്പെടുത്തണമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കേരള സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ ഉപജില്ലാ സംഘടിപ്പിച്ച രഹ്നുമ പ്രവര്‍ത്തക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഷീര്‍ അഹമ്മദ് കളത്തിങ്ങല്‍ അധ്യക്ഷനായി. എ.കെ സൈനുദ്ദീന്‍, എം അഹമ്മദ്, അബ്ദുല്‍ കലാം, കെ.എം അബ്ദുളള, കെ.ടി അമാനുളള, എ. ഹനീഫ, എന്‍.കെ അഫ്സല് റഹ്മാന്, പി ശരീഫ്, ഗുലാം ഹസന് ആലംഗീര്‍, എം ഫൈസല്‍, പി മജീദ്, എ.വി ഇസ്ഹാഖ്, കെ.സി ഫൈസല്‍, കെ.വി ഹബീബുറഹ്മാന്, എ സമീര്‍, പി.കെ അന്‍വര്‍ സാദത്ത്, കെ.പി നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."