HOME
DETAILS
MAL
ഇളവുകളോടെ അസ്ഥിരോഗ ക്യാംപ്
backup
October 09 2016 | 20:10 PM
കോട്ടക്കല്‍: ലോക ആര്‍ത്രൈറ്റിസ് ദിനത്തോടനുബന്ധിച്ച് ഇന്നുമുതല്‍ 22 വരെ കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസില്‍ പ്രത്യേക അസ്ഥിരോഗ പരിശോധനാ ക്യാംപ് സംഘടിപ്പിക്കും. ബലവത്തായ സന്ധികളെക്കുറിച്ചും അസ്ഥിരോഗ നിര്‍ണയ പരിശോധനകളുടെ പ്രധാന്യത്തെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി 12നാണ് ആഗോളതലത്തില്‍ ആര്‍്രൈതറ്റിസ് ദിനം ആചരിക്കുന്നത്.
ക്യാംപില്‍ പ്രത്യേക ഇളവുകളോടെ അസ്ഥിരോഗ നിര്‍ണയ പരിശോധനകള്‍ നടത്താനാകും. സിബിസി, ഇഎസ്ആര്‍, ആര്‍ബിഎസ്, ടോട്ടല്‍ കൊളസ്ട്രോള്‍ തുടങ്ങിയ പരിശോധനകള്‍ അടങ്ങുന്ന പായ്ക്കേജുകള്‍ 300 രൂപയ്ക്ക് ക്യാംപില്‍ നടത്താനാകും. . ആസ്റ്റര്‍മിംസ് കോട്ടയ്ക്കലിലെ പ്രശസ്ത അസ്ഥിരോഗ വിദഗ്ധരായ ഡോ. ഫൈസല്‍ എം ഇക്ബാല്‍, ഡോ. അബ്ദുല്‍ ഹക്കിം, ഡോ. എം.സി ജനീസ് എന്നിവര്‍ ക്യാംപില്‍ രോഗികളെ പരിശോധിക്കും. 9747520800.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."