വെളിയങ്കോട്ട് മൂന്ന് വീടുകളില്‍ മോഷണം
മാറഞ്ചേരി: വെളിയങ്കോട്ട് ആളില്ലാത്ത മൂന്ന് വീടുകളില്‍ മോഷണം. തെരുവത്തില്‍ നഫീസ കുട്ടി, പടിക്കപറമ്പില്‍ കബീര്‍, ഒസ്സാരു വളപ്പില്‍ അബ്ദുള്ളക്കുട്ടി എന്നിവരുടെ വീടുകളിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. പടിക്കപറമ്പില്‍ കബീറിന്റെ വീട്ടില്‍ നിന്ന് 20,000 രൂപ നഷ്ടപെട്ടതായി വീട്ടുടമസ്ഥര്‍ പറഞ്ഞു. സ്‌കൂള്‍ അവധിക്ക് അടച്ചതിനെത്തുടര്‍ന്ന് കബീറിന്റെ ഭാര്യയും കുട്ടികളും പൊന്നാനിയിലെ വീട്ടിലേക്ക് പോയിരിക്കുക യായിരുന്നു.
ഒസ്സാരുവളപ്പില്‍ അബ്ദുള്ളകുട്ടിയും കുടുംബവും ഗള്‍ഫിലാണ്. താമസം രണ്ട് മാസം മുന്‍പാണ് ലീവ് കഴിഞ്ഞ് ഗള്‍ഫിലേക്ക് തിരിച്ച് പോയത് . തെരുവത്തില്‍ നഫീസക്കുട്ടി രാത്രി തൊട്ടടുത്ത വീട്ടിലാണ് കിടന്നുറങ്ങാറ്. ഇവിടെ നിന്ന് ഒന്നും മോഷണം പോയിട്ടില്ല. 50 മീറ്റര്‍ ചുറ്റളവിലാണ് മൂന്ന് വീടുകളും. അബ്ദുള്ളക്കുട്ടിയുടെയും കബീറിന്റെയും വീടിന്റയും മുന്‍വശത്തെ വാതിലും. നഫീസക്കുട്ടിയുടെ വീടിന്റ പിന്‍വശത്തെ ഗ്രില്ലിന്റെ പൂട്ടും തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. മൂന്ന് വീടുകളിലും വീട്ടു സാധനങ്ങള്‍ വലിച്ചിട്ട നിലയിലും അലമാരകള്‍ കുത്തിത്തുറന്ന അവസ്ഥയിലുമായിരുന്നു. പൊന്നാനി സബ് ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലെയില്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."