HOME
DETAILS
MAL
കംപ്യൂട്ടര്‍ ട്രെയ്നര്‍മാരെ പിരിച്ചു വിടരുത്: ഐ.ടി യൂനിയന്‍
backup
October 09 2016 | 20:10 PM
മലപ്പുറം: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ കംപ്യൂട്ടര്‍ പരിശീലകരെ പിരിച്ച് വിടരുതെന്ന് അക്ഷയ ആന്‍ഡ് ആള് ഐ.ടി എന്റര്‍പ്രണേഴ്സ് എംപ്ലോയീസ് യൂനിയന്‍ ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രൈമറി തലം മുതലുള്ള സ്കൂളുകളിലെ കംപ്യൂട്ടര്‍ പഠനവും ആയിരക്കണക്കിന് ഐ.ടി തൊഴിലാളികളുടെ ജോലിയും നഷ്ടപ്പെടുത്തുന്ന ഉത്തരവ് പിന്‍വലിക്കാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.
ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് പി.പി അബ്ദുല്‍ നാസര്‍ കോഡൂര്‍ അധ്യക്ഷനായി. ചട്ടിപ്പടി, കെ.എം മൊയ്തു കൊണ്ടോട്ടി, പി.കെ മന്‍സൂര്‍ അലി പൂക്കോട്ടൂര്‍, കെ.പി മുഹമ്മദ് ശിഹാബ് പടിഞ്ഞാറ്റുമുറി, കെ. മുഹമ്മദ് ഷാജി പടപ്പറമ്പ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."