HOME
DETAILS

ഉഡുപ്പിയിലെ ബൈക്കപകടം; ഹിമന്‍ഷുവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു

  
backup
October 10 2016 | 15:10 PM

%e0%b4%89%e0%b4%a1%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%b9

ഉഡുപ്പി: ബൈക്ക് തെന്നി വീണതിനെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി മണിപ്പാളിലെ മന്നപ്പള്ളിയില്‍ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് മണിപ്പാള്‍ ആശുപത്രിയില്‍ ഗുരുതര നിലയില്‍ കഴിഞ്ഞു വന്നിരുന്ന ബൈന്തൂരിലെ ഡോ. രവിരാജിന്റെ മകന്‍ ഹിമന്‍ഷുവിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്.

അപകടത്തില്‍ ഹിമന്‍ഷുവിന്റെ സുഹൃത്ത് ഹര്‍ഷിത് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇവര്‍ ബൈക്കില്‍ സഞ്ചരിച്ചു കൊണ്ടിരിക്കെ ബൈക്ക് തെന്നി വീണാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ തലക്ക് സാരമായി പരുക്കേറ്റ ഹിമന്‍ഷുവിന് മണിക്കൂറുകള്‍ കഴിയുന്നതിന് മുമ്പ് തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു.

ഇക്കാര്യം ഇയാളുടെ രക്ഷിതാക്കളെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഇവര്‍ ഹിമന്‍ഷുവിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സന്നദ്ധത അറിയിച്ചതോടെ ഡോക്ടര്‍മാര്‍ അതിനുള്ള നടപടികള്‍ എടുക്കുകയായിരുന്നു.

ഹിമന്‍ഷുവിന്റെ കണ്ണുകളും, കിഡ്‌നിയും മണിപ്പാല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയവും,കരളും മംഗളൂരു വിമാനത്താവളം വഴി ബംഗളൂരുവിലേക്ക് കൊണ്ടുപോയി. കെ.എം.സി ആശുപത്രിയിലെ ഡോ. പത്മരാജനാണ് അവയവ ദാന പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago