യഥാര്‍ത്ഥ ഗോസംരക്ഷകര്‍ നല്ല ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്: മോഹന്‍ ഭാഗവത്
നാഗ്പുര്‍: യഥാര്‍ത്ഥ ഗോസംരക്ഷകര്‍ നല്ല ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നവരാണെന്ന് ആര്.എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. രാജ്യത്ത് പശുസംരക്ഷണം ഏറ്റെടുത്തിരിക്കുന്നവരുണ്ട്. പശുക്കളുടെ സംരക്ഷണം ആവശ്യവുമാണ്. പക്ഷേ, പശുസംരക്ഷണത്തിന്റെ പേരില്‍ നിയമം ലംഘിക്കാന്‍ പാടില്ലെന്നും യഥാര്‍ത്ഥ ഗോ സംരക്ഷകരെ തിരിച്ചറിയണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
നാഗ്പുരിലെ രെഷിംഗ്ബാഗ് മൈതാനത്ത് ദസറ, ആര്‍എസ്എസ് സ്ഥാപകദിനാഘോഷങ്ങളില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗോ സംരക്ഷകര്‍ നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നവരാണ് നിയമം ലംഘിക്കുന്നവരെ ഗോരക്ഷകരുമായി താരതമ്യപ്പെടുത്താന്‍ പാടില്ല. ഗോ സംരക്ഷണത്തിന്റെ പേരില്‍ നിയമത്തെ ദുരുപയോഗം ചെയ്യാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യം അഭിവൃദ്ധിപ്പെടുകയാണെന്നും എന്നാല്‍ മോദിയെ എതിര്‍ക്കുന്ന എതിരാളികള്‍ അനവധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."