HOME
DETAILS
MAL
ഭീകരത സമൂഹത്തെ ബാധിച്ച വൈറസ്: പ്രധാനമന്ത്രി
backup
October 11 2016 | 14:10 PM
ലക്നൗ: ഭീകരത തുടച്ചു നീക്കുന്നതിലൂടെയല്ലാതെ മനുഷ്യ സമൂഹത്തെ രക്ഷിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവരെ ശിക്ഷിക്കണം. അവരെ വെറുതേ വിടരുതെന്നും മോദി പറഞ്ഞു.
ഭീകരത സമൂഹത്തെ ബാധിച്ചിരിക്കുന്ന വൈറസ് ആണ്. അത് മനുഷ്യസമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. 2011 ലെ മുംബൈ ആക്രമണത്തോടെ ഭീകരതയെ കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറി.
ലോകം മുഴുവന്‍ ഭീകരരുടെ കൈയില്‍പ്പെട്ട് നശിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി സിറിയയില്‍നിന്ന് നാം കാണുന്നത് അതാണ്. ഭീകരതയില്‍നിന്ന് മുക്തമാണ് നാം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില് അതു തെറ്റാണെന്നും മോദി പറഞ്ഞു.
ലക്നൗവില്‍ ദസറ ആഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."