മൃഗശാലയില്‍ പുതിയ അതിഥിയായി വയനാടന്‍ കടുവ
തൃശൂര്‍: വയനാടന്‍ കാടുകളില്‍ നിന്നു തൃശൂര്‍ മൃഗശാലയിലേക്കു പുതിയ വിരുന്നുകാരിയെത്തി.വയനാട്ടില്‍ നിന്നു പിടിച്ച പെണ്‍കടുവയാണ് മൃഗശാലയിലെ പുതിയ അതിഥി.
ഏകദേശം ആറുവയസ് തോന്നിക്കുന്ന പെണ്‍കടുവയെ ബത്തേരിയില്‍ നിന്നാണു കൊണ്ടുവന്നത്. മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ഇറങ്ങിയിരുന്ന കടുവയെ ഫോറസ്റ്റ് അധികൃതര്‍ കെണിവച്ചു പിടിക്കുകയായിരുന്നു. നാട്ടിലിറങ്ങിയ കടുവയുടെ ശല്യം രൂക്ഷമായതോടെ പിടിക്കാന്‍ ഫോറസ്റ്റ് അധികൃതര്‍ നടത്തിയ രണ്ടാമത്തെ ശ്രമമാണ് വിജയം കണ്ടത്.
കടുവയുടെ മുന്‍കൈയുടെ ഇടതുവശത്ത് പരുക്കേറ്റതിനാല്‍ അധികൃതര്‍ പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണവുമുണ്ട്. നിലവില്‍ സന്ദര്‍ശകരെ അനുവദിക്കാത്ത സ്ഥലത്തു കടുവയെ പ്രത്യേകമായി താമസിപ്പിച്ചിരിക്കുകയാണ്. ഇണങ്ങാനുള്ള സമയം അനുവദിക്കാനും ചികിത്സ പൂര്‍ത്തീകരിക്കാനുമാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."