HOME
DETAILS
MAL
ആദ്യാക്ഷരം കുറിച്ച് ആയിരങ്ങള്‍
backup
October 11 2016 | 18:10 PM
വടക്കാഞ്ചേരി: വിജയദശമി ദിനമായ ഇന്നലെ ആയിരക്കണക്കിനു കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു.
ക്ഷേത്രങ്ങളടക്കം ആരാധനാലയങ്ങളിലും സാസ്കാരിക കേന്ദ്രങ്ങളിലുമായി നിരവധി കുരുന്നുങ്ങളാണ് ആദ്യാക്ഷരം കുറിക്കാനെത്തിയത്. വടക്കാഞ്ചേരി മേഖലയിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും രാവിലെ മുതല്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. കരു മരക്കാട് ശിവവിഷ്ണു ക്ഷേത്രത്തില്‍ കെ. വിജയന് മേനോന് എഴുത്തിനിരുത്തല്‍ ചടങ്ങിനു നേതൃത്വം നല്കി. കാഞ്ഞിരക്കോട് ശിവകുമാരഗിരി ക്ഷേത്രത്തില്‍ സാഹിത്യകാരന് കെ.പി ഉണ്ണി, അകമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ മേല്‍ശാന്തി ജ്യോതിഷ് സ്വാമി, മണലിത്തറ അയ്യപ്പന് കാവിലില് പ്രൊഫ. പുന്നക്കല്‍ നാരായണന്, ചേലക്കര നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ തന്ത്രി ഈക്കാട്ട് മന നാരായണന് നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."