HOME
DETAILS

ഉത്തരവ് നടപ്പാക്കിയ ജോ. ആര്‍.ടി.ഒയെ പീഡിപ്പിക്കുന്ന നടപടി വിവാദമാകുന്നു

  
backup
October 11 2016 | 18:10 PM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%9c%e0%b5%8b-%e0%b4%86


ആലുവ: സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കിയ ജോ. ആര്‍.ടി.ഒയെ പീഡിപ്പിക്കുന്ന ഒരു വിഭാഗം സ്വകാര്യ ബസുടമകളുടെ നടപടി വിവാദമാകുന്നു. അധികൃതരുടെ ഉത്തരവുകള്‍ മറികടന്ന്, നഗരംചുറ്റാതെ, ഇടക്കുവച്ച് സര്‍വീസുകള്‍ നിര്‍ത്തലാക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന സ്വകാര്യ ബസുകളുടെ നടപടിയ്‌ക്കെതിരെയാണ് ആലുവ ജോ.ആര്‍.ടി.ഒ രംഗത്തിറങ്ങിയത്. തുടര്‍ന്ന് ആര്‍.ടി.ഒയ്‌ക്കെതിരേ വ്യാജപരാതിയും പോസ്റ്ററുകളുമായി സ്വകാര്യ ബസുടമകള്‍ രംഗത്തെത്തുകയായിരുന്നു.
എറണാകുളത്ത് നിന്നും ആലുവയിലേക്കുള്ള സ്വകാര്യബസുകളാണ് ആലുവ നഗരത്തിലേക്കുള്ള പ്രവേശനം ഒഴിവാക്കി മാര്‍ക്കറ്റിന് സമീപത്തെ സര്‍വീസ് അവസാനിപ്പിച്ച് സ്വകാര്യ ബസ്റ്റാന്റിലെത്തുന്ന നടപടിയാണ് ജോ. ആര്‍.ടി.ഒ ഇല്ലാതാക്കിയത്. സ്വകാര്യ ബസുടമകളുടെ ഈ നടപടി സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രക്കാര്‍ക്ക് ദുരിതമായിത്തീര്‍ന്നിരുന്നു. സ്വകാര്യ ബസുകളുടെ നിയമലംഘനത്തിനെതിരെ പൊലീസും വാഹനവകുപ്പും നിരവധി തവണ നിര്‍ദ്ദേശം നല്‍കിയെങ്കിലും ബസുടമകള്‍ ഈ നടപടി തുടരുന്നതിനിടയിലാണ് മനുഷ്യാവകാശ കമ്മിഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. ഇതിനെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ പ്രവേശിക്കുന്ന രഹസ്യവഴി അടച്ചുകെട്ടാനായിരുന്നു കമ്മിഷന്‍ ഉത്തരവ്.
ട്രാഫിക്ക് അഡൈ്വസറി ബോര്‍ഡ് യോഗവും ഈ തീരുമാനത്തിന് പിന്തുണ നല്‍കിയതിനെതിരെ പൊലിസിന്റെ സഹായത്തോടെയാണ് സ്വകാര്യബസ്റ്റാന്റിന് പിന്‍വശത്തുള്ള രഹസ്യവഴി ജോ. ആര്‍.ടി.ഒ അടച്ചത്. എന്നാല്‍ പൊലിസും ആര്‍.ടി.ഒയും ചേര്‍ന്ന് സ്ഥാപിച്ച ബാരിക്കേഡുകള്‍ നീക്കം ചെയ്ത് സ്വകാര്യബസുകള്‍ രഹസ്യവഴി തന്നെയുള്ള ഗതാഗതം തുടരുന്നതിനിടയിലാണ് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുന്‍കൈയ്യെടുത്ത് വിളിച്ചുചേര്‍ത്ത ട്രാഫിക്ക് അഡൈ്വസറി ബോര്‍ഡ് തീരുമാനപ്രകാരം രഹസ്യവഴിയില്‍ വീണ്ടും ബാരിക്കേഡ് സ്ഥാപിച്ചതാണ് സ്വകാര്യബസുടമകളെ ചൊടിപ്പിച്ചത്.
നഗരത്തിലെ യാത്രാദുരിതം അവസാനിപ്പിച്ച ആര്‍.ടി.ഒയ്‌ക്കെതിരെയുള്ള സ്വകാര്യബസ്സുടമകളുടെ പീഡനത്തിനെതിരെ നാട്ടുകാരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആര്‍.ടി.ഒയെ പീഡിപ്പിക്കുന്ന സ്വകാര്യ ബസ്സുടമകള്‍ക്കെതിരെ കര്‍ശന നിയമ നടപടി വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി, ജില്ലാ പാസഞ്ചേഴ്‌സ് അസോസ്സിയേഷന്‍ ഗതാഗതമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago
No Image

ആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

പോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'

National
  •  3 months ago
No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago
No Image

ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍

Kerala
  •  3 months ago
No Image

സുഭദ്ര കൊലപാതക കേസ്: ഒരാള്‍കൂടി കസ്റ്റഡിയില്‍ 

Kerala
  •  3 months ago