HOME
DETAILS

കെജ്‌രിവാളിന് ജാമ്യം, ജയില്‍മോചിതനാകും 

  
Web Desk
September 13, 2024 | 5:25 AM

 Arvind Kejriwal Granted Bail in Delhi Liquor Policy Corruption Case by Supreme Court

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. ആറ് മാസത്തിന് ശേഷമാണ് അദ്ദേഹം ജയില്‍ മോചിതനാവുക.  

സി.ബി.ഐ അറസ്റ്റും റിമാന്‍ഡും നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് കാണിച്ചാണ് കെജ്‌രിവാള്‍ ഹരജി നല്‍കിയത്. ഇ.ഡി കേസില്‍ കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 

മദ്യനയക്കേസില്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ട് ആഗസ്ത് അഞ്ചിന് ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്ത് കൊണ്ടാണ് കെജ്‌രിവാള്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കെജ്‌രിവാളിന്റെ ജാമ്യ ഹരജിയില്‍ സെപ്തംബര്‍ അഞ്ചിന് വാദം കേട്ട സുപ്രിം കോടതി  വിധി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.

ഇ ഡി കസ്റ്റഡിയിലായിരുന്ന കെജ്‌രിവാളിനെ സിആര്‍പിസി 41 എ പ്രകാരം ചോദ്യംചെയ്യാന്‍ അനുവാദം വാങ്ങിയ ശേഷം സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അഭിഭാഷകന്‍ മനു അഭിഷേക്‌സിങ്‌വി അന്ന് സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. സിആര്‍പിസി 41 എയില്‍ അറസ്റ്റ് ആവശ്യമില്ലാത്ത ചോദ്യംചെയ്യലിനാണ് അധികാരം നല്‍കുന്നത്. ഇഡി കേസില്‍ ജാമ്യം ലഭിച്ചാലും കെജ്‌രിവാള്‍  പുറത്തിറങ്ങരുതെന്ന നിര്‍ബന്ധബുദ്ധിയോടെയായിരുന്നു സിബിഐ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

'ഇ ഡി കസ്റ്റഡിയിലായിരുന്ന ഒരാളെ വീണ്ടും അറസ്റ്റ് ചെയ്യുംമുമ്പ് കോടതിയുടെ അനുമതി തേടേണ്ടതായിരുന്നു. സിആര്‍പിസിയില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്' ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വല്‍ഭുയാന്‍ എന്നിവര്‍ അംഗങ്ങളായ വാദം കേട്ടതിന് ശേഷം ബെഞ്ച് നിരീക്ഷിച്ചു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട പിഎംഎല്‍എ കേസില്‍ ഇഡി മാര്‍ച്ച് 21നാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ ഇരിക്കെ ജൂണ്‍ 26ന് സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.വി. രാജേഷിന് സ്റ്റാറ്റസില്ലേ?': മേയറെ ഒഴിവാക്കിയത് ജനങ്ങളോടുള്ള അപമാനം; ബി.ജെ.പിയുടേത് ഫെഡറൽ മര്യാദകളുടെ ലംഘനമെന്ന് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  25 minutes ago
No Image

കൊടികളും ബോർഡുകളും സ്ഥാപിക്കാനാണെങ്കിൽ നടപ്പാതകൾ അടച്ചു പൂട്ടുകയാണ് നല്ലത്; വിമർശനവുമായി ഹൈക്കോടതി

Kerala
  •  27 minutes ago
No Image

കൂപ്പുകുത്തി രൂപയുടെ മൂല്യം: എക്സ്ചേഞ്ചുകൾ നൽകുന്നത് ദിർഹത്തിന് 25 രൂപയ്ക്കടുത്ത്; പ്രവാസികൾക്ക് ഒരേസമയം നേട്ടവും ആശങ്കയും

uae
  •  39 minutes ago
No Image

ഫിലിപ്പീന്‍ സംസ്‌കാരത്തിന്റെ നിറക്കാഴ്ച്ചകള്‍;ഹാലാ ബിറാ ഫെസ്റ്റിവല്‍ ബഹ്‌റൈനില്‍

bahrain
  •  an hour ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം ഡബിൾ സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  an hour ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്: എംപിമാർ മത്സരിക്കേണ്ടെന്ന് ധാരണ; മുഖ്യമന്ത്രി സ്ഥാനാർഥിയെ കോൺഗ്രസ് ഇപ്പോൾ പ്രഖ്യാപിക്കില്ല; ചൊവ്വാഴ്ച നിർണ്ണായക യോഗം 

National
  •  an hour ago
No Image

റൺവേ വേണ്ട, പൈലറ്റും വേണ്ട; ചരക്ക് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി അബുദബിയിൽ വികസിപ്പിച്ച 'ഹിലി' വിമാനം 

uae
  •  an hour ago
No Image

പാലക്കാട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ശിശുക്ഷേമ സമിതി

Kerala
  •  an hour ago
No Image

ദുബൈയിൽ ട്രക്ക് കടത്തിക്കൊണ്ടുപോയി ഡീസൽ ഊറ്റിയെടുത്തു; പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി

uae
  •  an hour ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബാറ്ററാണ്: രവി ശാസ്ത്രി

Cricket
  •  an hour ago