ഏക സിവില്‍ കോഡ് രാജ്യത്തിന്റെ സ്വത്വം നശിപ്പിക്കും: എസ്.കെ.എസ്.എസ്.എഫ്
കാക്കനാട്: വൈവിധ്യങ്ങളിലെ ഏകതയാണ് ഇന്ത്യ എന്ന രാജ്യത്തിന് ലോകാംഗീകാരം നേടിക്കൊടുത്തതെന്നും വിവിധ ജാതി, മത, വര്‍ഗങ്ങള്‍ അവരുടേതായ വിശ്വാസ ആചാരങ്ങള്‍ അനുഷ്ഠിക്കുമ്പോഴും രാജ്യത്തിന്റെ സൗഹൃദ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞാബന്ധരാവുന്നതാണ് ഈ നന്മക്ക് കാരണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഇന്റര്‍ കോണ്‍ അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
വിവിധ വിശ്വാസങ്ങളും ആചാരങ്ങളും നിര്‍വഹിക്കപ്പെടുന്ന മനസ്സില്‍ നിന്ന് ഏകതയുടെ ചിന്തകള്‍ വരുന്നു എന്നതാണ് ഇന്ത്യയുടെ ഏറ്റവും സമ്പത്ത്. ഈ പൈതൃകവും നന്മയും ലോകാംഗീകാരവും ഏക സിവില്‍ കോഡ് പിന്തുടരുന്ന ഒരു രാജ്യത്തിന് അവകാശപ്പെടാന്‍ അര്‍ഹതയില്ലാത്ത വിധം ഒട്ടനവധി ഉദാഹരണങ്ങള്‍ ലോകത്ത് നിലനില്‍ക്കുന്നുണ്ട്.
രാജ്യത്തിന്റെ സ്വത്വവും സംസ്കാരവും നശിപ്പിക്കാനാണ് ഏകസിവില്‍ കോഡ് വാദികള്‍ ആഗ്രഹിക്കുന്നതെന്നും അത് രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി ചെറുക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുടിക്കല്‍ അല്‍മുബാറക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഇന്റര്കോണിനു ജില്ലാ ട്രഷറര്‍ മുഹമ്മദ് റാഫി പതാകയുയര്‍ത്തി തുടക്കം കുറിച്ചു. ക്യാമ്പ് അമീര്‍ അബ്ദുള്‍ ഖാദര്‍ ഹുദവി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്റസ്സാഖ് പുതുപൊന്നാനി, റഷീദ് മാസ്റ്റര്‍ കംബ്ലക്കാട് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
സമാപന നേതൃസംഗമത്തില്‍ സമസ്ത ജില്ലാ ട്രഷറര്‍ ഷംസുദ്ദീന് ഫൈസി അധ്യക്ഷത വഹിച്ചു. ജംഇയത്തുല്‍ മുഅല്ലിമിന് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ഫൈസല്‍ ആമുഖ പ്രഭാഷണവും, വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ വാഫി സ്നേഹതണല്‍ പ്രവര്ത്തകന് ഒരു കൈത്താങ്ങ് പദ്ധതിയുടെ പ്രോജക്റ്റും അവതരിപ്പിച്ചു.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എന്‍.കെ മുഹമ്മദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നൗഫല്‍ കൂട്ടമശ്ശേരി, എം.എം.എ ജില്ലാ പ്രസിഡന്റ് ടി.എ ബഷീര്‍, എസ്.ബി.വി ജില്ലാ പ്രസിഡന്റ് അനസ് വാഫി, മഹല്ല് പ്രസിഡന്റ് അബ്ദുള്‍ അസീസ്, അല്‍ മുബാറക്ക് സ്കൂള്‍ മാനേജര്‍ നാസര്‍ മറ്റപ്പിള്ളി, കെ.എം ബഷീര്‍ ഫൈസി, സിയാദ് ചെമ്പറക്കി, കെ.കെ.അബ്ദുള്ള, ഉമര്‍ ദാരിമി, ബാബു ചാലയില്‍, സി.എ മുനീര്‍, സിദ്ദീഖ് ചിറപ്പാട്ട്, ജിയാദ് നെട്ടൂര്‍, സിദ്ദീഖ് കുഴിവേലിപ്പടി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."