ഏക സിവില്‍ കോഡ്; പ്രതിഷേധ പ്രകടനം നടത്തി
മണ്ണാര്‍ക്കാട്: ഏകസിവില്‍ കോഡ് നടപ്പാക്കാനുളള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ കോട്ടോപ്പാടം പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മുസ്‌ലിംലീഗ് ജില്ല സെക്രട്ടറിമാരായ അഡ്വ.ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കര്‍, എസ്.ടി.യു ജില്ല ജനറല്‍ സെക്രട്ടറി അഡ്വ.നാസര്‍ കൊമ്പത്ത്, പടുവില്‍ മാനു, പാറശ്ശേരി ഹസ്സന്‍, റശീദ് മുത്തനില്‍, ടി.വി അബ്ദുറഹിമാന്‍, എം.കെ മുഹമ്മദാലി, റഫീക്ക് കൊങ്ങത്ത്, മുനീര്‍ താളിയില്‍, പടുവില്‍ സത്താര്‍, സി.കെ മുഹമ്മദ്, ടി. സൈനുദ്ദീന്‍, കുഞ്ഞയമു, മുസ്തഫ, അജ്മല്‍ നിയാസ്, ഫൈസല്‍, സാദിഖ്, ഉസ്മാന്‍, ഫസലുദ്ദീന്‍, ഹംസ, എന്‍. മുഹമ്മദാലി, ടി. അബ്ദുല്‍ ഖാദര്‍ നേതൃത്വം നല്‍കി.
പടിഞ്ഞാറങ്ങാടി: ഏകസിവില്‍ കോഡിനെതിരെ മുസ് ലിംലീഗ് തൃത്താല പഞ്ചായത്ത് കമ്മിറ്റി തൃത്താലയില്‍ പ്രതിഷേധ ധര്‍ണ നടത്തി. കേരള പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി കെ.വി മുസ്തഫ ധര്‍ണ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പത്തില്‍ അലി മുഖ്യ പ്രഭാഷണം നടത്തി. എം.എന്‍ നവാഫ് , യു.ടി താഹിര്‍, പി.വി.എസ് ഷിഹാബ് , നസീര്‍, മണി ഹാജി, ടി.ടി ഹബീബ് സംസാരിച്ചു.
കൊപ്പം: കൊപ്പം തിരുവേഗപ്പുറ കുലുക്കല്ലൂര്‍ വിളയൂര്‍ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ്, പോഷക സംഘടന ഭാരവാഹികള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. കൂരാച്ചിപ്പടിയില്‍ പ്രതിഷേധ പ്രകടനത്തിന് വി.എം അബു ഹാജി, ഹുസൈന്‍ കണ്ടേങ്കാവ്, കെ.കുഞ്ഞാപ്പു, കെ.ഇബ്രാഹീം കുട്ടി, ടി.നാസര്‍ മാസ്റ്റര്‍, സി. മുഹമ്മദ്കുട്ടി, വി.പി ഹനീഫ, എം.മുസ്തഫ, ഒ.പി മുഹമ്മദ് മാസ്റ്റര്‍,എ.അലി, ഒ.ടി സാബിര്‍ മാസ്റ്റര്‍, ടി.കബീര്‍, വി.എം മുഹമ്മദ്കുട്ടി, എം.കെ സത്താര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വല്ലപ്പുഴ: വല്ലപ്പുഴ, നെല്ലായ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികളുടെ കീഴില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വല്ലപ്പുഴയില്‍ എന്‍.കെ മൊയ്തുക്കുട്ടി ഹാജി, അഡ്വ: എ.എ ജമാല്‍, മുത്തുക്കോയ തങ്ങള്‍, ആറ്റക്കോയ തങ്ങള്‍, കെ.പി കുഞ്ഞഹമ്മദ് ഹാജി, എം.ടി കുഞ്ഞുമുഹമ്മദ്, എം.സുഹൈല്‍, കെ.നൗഷാദ് മാസ്റ്റര്‍ പങ്കെടുത്തു. നെല്ലായയില്‍ എം.വീരാന്‍ ഹാജി, എം.വാപ്പുട്ടി, എം.ടി.എ നാസര്‍, പി.പി അന്‍വര്‍സാദത്ത്, അബ്ദുല്‍അലി മാസ്റ്റര്‍ ,എം.കെ ഉനൈസ്, ഒ.ഷബാബ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."